മുംബൈ: റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയുടെ ഒക്ടോബറിലെ പണനയ സമിതി യോഗ തീരുമാനങ്ങള്‍ ഇന്ന് പ്രഖ്യാപിക്കും. തിങ്കളാഴ്ച ആരംഭിച്ച ത്രിദിന അവലോകന യോഗത്തിലെ തീരുമാനങ്ങള്‍ രാവിലെ പത്തിന് ഗവര്‍ണര്‍ സഞ്ജയ് മല്‍ഹോത്ര വെളിപ്പെടുത്തും. രാജ്യത്ത് പണപ്പെരുപ്പ ഭീഷണി ശക്തമായി തുടരുന്ന സാഹചര്യത്തില്‍ ബാങ്കുകള്‍ക്ക് ആര്‍.ബി.ഐ. നല്‍കുന്ന വായ്പകളുടെ പലിശനിരക്കായ റിപ്പോയില്‍ കാല്‍ ശതമാനം വരെ വര്‍ധനവിന് സാധ്യതയുണ്ടെന്നാണ് സാമ്പത്തിക വിദഗ്ധരുടെ വിലയിരുത്തല്‍.
കാലവര്‍ഷത്തിലെ കുറവും എല്‍നിനോ പ്രതിഭാസം മൂലമുള്ള കടുത്ത ചൂടും കാര്‍ഷിക മേഖലയെ പ്രതികൂലമായി ബാധിച്ചിട്ടുണ്ട്. മഹാരാഷ്ട്ര ഉള്‍പ്പെടെയുള്ള പല സംസ്ഥാനങ്ങളിലും വരള്‍ച്ചാ ലക്ഷണങ്ങള്‍ കണ്ടുതുടങ്ങിയത് ഭക്ഷ്യവസ്തുക്കളുടെ ഉത്പാദനത്തെ ബാധിക്കുകയും വിലക്കയറ്റത്തിന് വഴിവെക്കുകയും ചെയ്യും. ഈ സാഹചര്യത്തില്‍ ഉത്പന്ന വില നിയന്ത്രിക്കുന്നതിനായി ഘട്ടങ്ങളിലായി ഈ സാമ്പത്തിക വര്‍ഷം അര ശതമാനം വരെ പലിശ വര്‍ധിപ്പിക്കാന്‍ റിസര്‍വ് ബാങ്ക് നിര്‍ബന്ധിതരായേക്കും.
അതേസമയം, രാജ്യത്തിന്റെ സാമ്പത്തിക വളര്‍ച്ചാ നിരക്ക് ഉയര്‍ത്തി നിശ്ചയിക്കാനും പണനയ സമിതി തയ്യാറായേക്കും. ഓഗസ്റ്റിലെ പ്രഖ്യാപനത്തില്‍ 6.7 ശതമാനം വളര്‍ച്ചയാണ് ആര്‍.ബി.ഐ. കണക്കാക്കിയിരുന്നതെങ്കിലും രണ്ടാം പാദത്തിലെ മികച്ച പ്രകടനം പ്രതീക്ഷകള്‍ക്ക് കരുത്തേകിയിട്ടുണ്ട്. ലോകബാങ്കും എഷ്യന്‍ ഡെവലപ്മെന്റ് ബാങ്കും വിവിധ അന്താരാഷ്ട്ര റേറ്റിങ് ഏജന്‍സികളും ഇതിനകം തന്നെ ഇന്ത്യയുടെ വളര്‍ച്ചാ അനുമാനം ഉയര്‍ത്തിയത് ആര്‍.ബി.ഐ തീരുമാനത്തിലും പ്രതിഫലിച്ചേക്കും.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
