മുംബൈ: മുംബൈയിലെ ഹോട്ടലില്‍ മസാല ദോശക്കുള്ളില്‍ ചത്ത എലിയെ കണ്ടെത്തിയതായി കുറച്ച് ദിവസങ്ങൾക്ക് മുൻപാണ് പരാതി ഉയർന്നത്. ബോറിവലി വെസ്റ്റ് സ്റ്റേഷനു സമീപമുള്ള എല്‍ ടി റോഡില്‍ പ്രവര്‍ത്തിക്കുന്ന രാധാകൃഷ്ണ ഹോട്ടലിനെതിരെയാണ് പരാതി വന്നത്.
ഭക്ഷണം കഴിക്കുന്നതിനിടെയാണ് ദോശയിലെ ചത്ത എലിയെ കണ്ടത്. ദോശ കുറച്ചു കഴിച്ചശേഷമാണ് എലിയെ കണ്ടതെന്ന് പരാതിയില്‍ പറയുന്നു. തുടര്‍ന്ന് ബോറിവലി പോലീസില്‍ പരാതി നല്‍കിയ ഇവര്‍ ഹോട്ടലിനെതിരെ നിയമനടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു. എന്നാൽ ഈ പരാതിയിൽ വമ്പൻ ട്വിസ്റ്റ് ഉണ്ടായിരിക്കുകയാണ്.
ഹോട്ടലിൽ ഭക്ഷ്യസുരക്ഷാ ലംഘനം നടന്നെന്ന പരാതി വ്യാജമാണെന്നും, സംഭവത്തിന്റെ മറവിൽ ഹോട്ടൽ ഉടമയിൽ നിന്ന് 25 ലക്ഷം രൂപ തട്ടിയെടുക്കാൻ ശ്രമിച്ചതായും കണ്ടെത്തിയതിനെ തുടർന്ന് രണ്ട് യുവതികളെ പൊലീസ് അറസ്റ്റ് ചെയ്തിരിക്കുകയാണ്. മുംബൈ ബോറിവലി പൊലീസാണ് യുവതികളെ അറസ്റ്റ് ചെയ്തത്.
പരാതിക്കാരനായ അമിത് ത്രിവേദിയുടെ പ്രതിനിധികളാണെന്ന് അവകാശപ്പെട്ട് എത്തിയ രണ്ട് സ്ത്രീകൾ, കേസ് ഒത്തുതീർപ്പാക്കാൻ ഹോട്ടൽ ഉടമയോട് 25 ലക്ഷം രൂപ ആവശ്യപ്പെടുകയായിരുന്നു. പണം നൽകിയില്ലെങ്കിൽ ഹോട്ടൽ എന്നന്നേക്കുമായി പൂട്ടിപ്പിക്കുമെന്ന് ഇവർ ഭീഷണിപ്പെടുത്തിയതായും പരാതിയിൽ പറയുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
