ബെംഗളൂരു: കര്‍ണാടക ലെജിസ്ലേറ്റീവ് കൗണ്‍സിലിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് തിരിച്ചടി.
ഒക്ടോബർ 23ന് നടന്ന നാല് കൗൺസിൽ സീറ്റുകളിലേക്കുള്ള തെരഞ്ഞെടുപ്പിൽ മുഴുവൻ സീറ്റുകളും നേടി എൻഡിഎ സഖ്യം.
ബിജെപി മൂന്ന് സീറ്റുകളിലും സഖ്യകക്ഷിയായ ജെഡിഎസ് ഒരു സീറ്റിലുമാണ് വിജയിച്ചത്. കോൺഗ്രസിന് ഒരു സീറ്റിൽ പോലും വിജയിക്കാനായില്ല. ബെംഗളൂരു ടീച്ചേഴ്സ് മണ്ഡലം സീറ്റില്‍ ജെഡിഎസിന് വിജയം. എന്‍ഡിഎ സ്ഥാനാര്‍ത്ഥി എ പി രംഗനാഥ് ആണ് വിജയിച്ചത്. ബാലറ്റ് പേപ്പറിലൂടെയാണ് തെരഞ്ഞെടുപ്പ് നടന്നത്. 908 വോട്ടിന്റെ ഭൂരിപക്ഷത്തിന്റെ ജെഡിഎസ് സ്ഥാനാര്‍ത്ഥിയുടെ വിജയം.
ഫലം വന്നതിന് പിന്നാലെ കോണ്‍ഗ്രസിനെ പരിഹസിച്ച് ജെഡിഎസ് നേതാവ് നിഖില്‍ കുമാരസ്വാമി രംഗത്തെത്തി. ഇലക്ട്രോണിക് വോട്ടിംഗ് മെഷീനിന്റെ ആധികാരികതയെ ചോദ്യം ചെയ്ത് ബാലറ്റിലേക്ക് മടങ്ങണമെന്ന കോണ്‍ഗ്രസിന്റെ നിരന്തരമായ ആവശ്യത്തെയാണ് ജെഡിഎസ് പരിഹസിച്ചത്.
കോൺഗ്രസ് ദേശീയ അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയുടെ തട്ടകമായ കലബുറഗി ഉൾപ്പെടുന്നതാണ് നോർത്ത്-ഈസ്റ്റ് ടീച്ചേഴ്സ് മണ്ഡലം. സൗത്ത്-ഈസ്റ്റ് ഗ്രാജുവേറ്റ്സ് മണ്ഡലത്തിൽ ബിജെപിയുടെ കെ എം സുരേഷും, വെസ്റ്റ് ഗ്രാജുവേറ്റ്സ് മണ്ഡലത്തിൽ എസ് വി സങ്കനൂറും കോൺഗ്രസ് സ്ഥാനാർത്ഥികളെ പരാജയപ്പെടുത്തി.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
