ഭവന-വാഹന വായ്പയെടുത്തർക്ക് പൊള്ളും! വായ്പ പലിശനിരക്ക് കൂട്ടി ആർബിഐ 

OCTOBER 6, 2026, 11:59 PM

ദില്ലി: വായ്പ പലിശനിരക്ക് വർധിപ്പിച്ച് റിസർവ് ബാങ്ക് ഓഫ് ഇന്ത്യ. റിപ്പോ നിരക്കിൽ  25 ബേസിക് പോയിന്റിന്റെ വർധനയാണ് ആർബിഐ വരുത്തിയത്. 2023 ഫെബ്രുവരി ഒന്നിന് ശേഷം ഇതാദ്യമായാണ് ആർബിഐ പലിശനിരക്ക് വർധിപ്പിക്കുന്നത്. 5.25 ശതമാനത്തിൽ നിന്ന് 5.5 ശതമാനമാക്കിയാണ് വായ്പ പലിശനിക്ക് ആർബിഐ വർധിപ്പിച്ചിരിക്കുന്നത്. പലിശനിരക്ക് കൂട്ടിയതോടെ ഭവന, വാഹന, വ്യക്തിഗത വായ്പകൾ ഉയരും.  ആർ.ബി.ഐ. ഗവർണർ സഞ്ജയ് മൽഹോത്രയാണ്‌ വാർത്താസമ്മേളനത്തിൽ നിരക്കുവർധന അറിയിച്ചത്.  

റിസർവ് ബാങ്കിന്റെ വായ്പാ നയ പ്രഖ്യാപനത്തിലാണ് നിരക്ക് കൂട്ടിയതായി അറിയിച്ചത്. മൂന്ന് വർഷത്തിന് ശേഷമാണ് റിപ്പോ നിരക്കിൽ വർധനവുണ്ടാകുന്നത്. റിപ്പോ നിരക്ക് നിലവിലെ 5.25 ൽ നിന്നാണ് 5.50 ആക്കി ഉയർത്തിയത്. ഇതോടെ വായ്പയെടുത്തവരുടെ ഇഎംഐ ഭാരം കൂടും.

ഭവന, വാഹന, വ്യക്തിഗത വായ്പകളുടെ പലിശനിരക്ക് കൂടാനുള്ള സാധ്യതയൊരുങ്ങിയത് സാധാരണക്കാർക്ക് തിരിച്ചടിയാണ്. പണപ്പെരുപ്പനിരക്കിലെ വർധന, രൂപയുടെ മൂല്യമിടിവ്, ആഗോളവിപണിയിലെ ക്രൂഡ് വിലവർധന, യു.എസ്. ഫെഡ് അടക്കമുള്ള കേന്ദ്രബാങ്കുകൾ നിരക്ക് ഉയർത്തുന്നത് എന്നിവയാണ് പ്രധാന കാരണങ്ങൾ.  രാജ്യത്തെ മൊത്ത ആഭ്യന്തരഉത്പാദന (ജി.ഡി.പി.) വളർച്ച പ്രതീക്ഷിച്ചതിലും മികച്ച രീതിയിൽ തുടരുമ്പോഴും പണപ്പെരുപ്പം നിയന്ത്രണവിധേയമാക്കാൻ ലക്ഷ്യമിട്ടാണ്  ആർ.ബി.ഐ.യുടെ ഈ നീക്കം. 

vachakam
vachakam
vachakam

അതേസമയം  2027 സാമ്പത്തിക വർഷത്തിൽ കൂടുതൽ വർധനവ് വരുത്തുമെന്നുമാണ് സാമ്പത്തിക വിദ​ഗ്ധർ നൽകുന്ന സൂചന.


 

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam