ജീവിത ചെലവ് ചുരുക്കാന്‍ ടോയ്‌ലറ്റിനെ ബെഡ്‌റൂമാക്കിയ യുവതിയുടെ ജീവിതം സോഷ്യല്‍ മീഡിയയില്‍ വൈറല്‍. ചൈനയിലെ ഹുനാന്‍ സ്വദേശിയായ 18 കാരി യാങാണ് ലൈഫ് വ്‌ലോഗുകള്‍ ട്രെന്‍ഡിംഗാകുന്നത്.
ഫര്‍ണിച്ചര്‍ കടയിലാണ് യാങ് ജോലി ചെയ്യുന്നത്. പ്രതിമാസം 31,776 രൂപ (2,700 യുവാന്‍) ശമ്പളം ലഭിക്കുന്നത്. നഗരത്തിലെ ഒരാളുടെ ശരാശരി ശമ്പളം 88,266 രൂപ (7,500 യുവാന്‍) ആണ്. നഗരത്തില്‍ മുറിയുടെ വാടകയാണെങ്കില്‍ 9,415 രൂപ (800 യുവാന്‍) മുതല്‍ 21,184 രൂപ (1,800 യുവാന്‍) വരെയും. അങ്ങനെ നോക്കുമ്പോള്‍ യുവതിക്ക് തുച്ഛമായ ശമ്പളമാണ് ലഭിക്കുന്നത്. ഇതോടെയാണ് ബോസിനോട് ടോയ്‌ലറ്റില്‍ താമസിക്കാനുള്ള അനുവാദം ചോദിച്ചത്.
ആറ് ചതുരശ്ര മീറ്റര്‍ വിസ്തീര്‍ണ്ണമുള്ള ഓഫീസ് ടോയ്ലറ്റില്‍ താമസിക്കാന്‍ പ്രതിമാസം 588 രൂപയ്ക്ക് ഇരുവരും കരാര്‍ ഉണ്ടാക്കി. ചൈനീസ് സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമായ ഡൂയിനില്‍ ടോയ്‌ലറ്റ് ലൈഫിനെ കുറിച്ച് പതിവായി എഴുതാറുണ്ട്. 16,000 ഫോളോവേഴ്സും ഉണ്ട്.
കടയുടെ പ്രവൃത്തി സമയത്ത് ഉപഭോക്താക്കളും ജീവനക്കാരും ടോയ്ലറ്റ് ഉപയോഗിക്കും. ഈ സമയത്ത് യുവതി തന്റെ സാധാനങ്ങള്‍ പാക്ക് ചെയ്ത് മറ്റൊരിടത്ത് മാറ്റിവെക്കും. ഈ ജീവിതത്തില്‍ താന്‍ സന്തുഷ്ടയാണെന്നും യുവതി പറയുന്നു. ഒരു നാള്‍ വീടും കാറും വാങ്ങാനുള്ള പണം താന്‍ സമ്പാദിക്കുമെന്ന പ്രതീക്ഷയും യാങ് പങ്കുവെക്കുന്നുണ്ട്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്