സാധാരണ സൂപ്പർ താരങ്ങളുടെ ബിഗ് ബജറ്റ് ചിത്രങ്ങളുടെ ദൈര്‍ഘ്യം ഏറെ കൂടുതലായിരിക്കും. രണ്ടര മണിക്കൂര്‍ എന്ന സാധാരണ ഇന്ത്യന്‍ വാണിജ്യ സിനിമകളുടെ ദൈര്‍ഘ്യത്തേക്കാള്‍ കൂടുതൽ ആയിരിക്കും എപ്പോഴും വലിയ കാന്‍വാസ് ചിത്രങ്ങളുടെയെല്ലാം റണ്‍ ടൈം.
അതിന് ഏറ്റവും വലിയ ഉദാഹരണമാണ് ഇപ്പോൾ പുറത്തിറങ്ങിയ മോഹന്‍ലാല്‍ നായകനായ എമ്പുരാന്‍. മൂന്ന് മണിക്കൂറോളമായിരുന്നു റിലീസ് സമയത്ത് ചിത്രത്തിന്‍റെ ദൈര്‍ഘ്യം. വിജയ് നായകനായ ഗോട്ടിന് ആയിരുന്നു തമിഴ് സിനിമയില്‍ സൂപ്പര്‍താര ആക്ഷന്‍ ചിത്രങ്ങളില്‍ ഏറ്റവും ദൈര്‍ഘ്യം. 183 മിനിറ്റ് ആയിരുന്നു ചിത്രത്തിന്‍റെ ദൈര്‍ഘ്യം.
അതേസമയം അജിത്ത് കുമാറിനെ നായകനാക്കി അധിക് രവിചന്ദ്രന്‍ സംവിധാനം ചെയ്ത ഗുഡ് ബാഡ് അഗ്ലി എന്ന ചിത്രത്തിന്‍റെ കുറഞ്ഞ റണ്‍ ടൈം ആണ് ഇപ്പോൾ ചർച്ച ആവുന്നത്. റിപ്പോര്‍ട്ട് പ്രകാരം ചിത്രത്തിന്‍റെ റണ്‍ ടൈം 138 മിനിറ്റ് ആണ്. അതായത് രണ്ട് മണിക്കൂറും 18 മിനിറ്റും. സെന്‍സറിംഗിന് മുന്‍പുള്ള റണ്‍ ടൈം ആണ് ഇത്. സെന്‍സറിംഗില്‍ ചിത്രത്തിന്‍റെ ദൈര്‍ഘ്യം ഇനിയും കുറയുമോ എന്നതാണ് തമിഴ് സിനിമാ ലോകത്തെ ആകാംക്ഷ.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്