മുംബൈ: ഗോസിപ്പ് കോളങ്ങളിൽ നിറഞ്ഞു നിൽക്കുന്ന താരമാണ് മലൈക അറോറ. ഗുവാഹത്തിയിൽ ഞായറാഴ്ച നടക്കുന്ന ഐപിഎൽ മത്സരം കാണാന്‍ നടിയും മോഡലുമായ മലൈക അറോറ എത്തിയിരുന്നു. എന്നാൽ മത്സരം കാണാൻ താരം എത്തിയത് വലിയ ഗോസിപ്പിന്റെ ആരംഭം ആയിരുന്നു.
മുൻ ശ്രീലങ്കൻ ക്രിക്കറ്റ് താരം കുമാർ സംഗക്കാരയുമായി ഒരുമിച്ചിരുന്നു നടി രാജസ്ഥാന്‍ ഡെഗ്ഔട്ടില്‍ നിന്ന് മത്സരം കാണുന്ന ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വലിയ രീതിയിൽ വൈറൽ ആയിരുന്നു. ഞായറാഴ്ച ചെന്നൈ സൂപ്പർ കിംഗ്‌സും രാജസ്ഥാൻ റോയൽസും തമ്മിലുള്ള മത്സരം കാണാൻ മലൈക രാജസ്ഥാൻ റോയൽസ് ജേഴ്‌സിയിലാണ് എത്തിയത്. മത്സരത്തില്‍ രാജസ്ഥാന്‍ വിജയിച്ചിരുന്നു.
അതേസമയം ഇരുവരുടെയും ചിത്രങ്ങളും വീഡിയോകളും സോഷ്യൽ മീഡിയയിൽ വൈറലായതിന് പിന്നാലെ ഇരുവരും ഡേറ്റിംഗിലാണ് എന്ന തരത്തില്‍ ആണ് അഭ്യൂഹങ്ങള്‍ പ്രചരിച്ചത്. നേരത്തെ മുംബൈ ഇന്ത്യന്‍സിന് വേണ്ടി സ്റ്റേഡിയത്തില്‍ എത്തിയിട്ടുള്ള മലൈകയുടെ രാജസ്ഥാന്‍ ടീം ബന്ധം എന്താണ് എന്നതാണ് ഏവരും അന്വേഷിക്കുന്നത്.
എന്നാല്‍ ഇപ്പോള്‍ ഈ ഗോസിപ്പ് തള്ളുകയാണ് മലൈകയുമായി അടുത്ത വൃത്തങ്ങള്‍. രണ്ടുപേരെ ഒന്നിച്ച കണ്ടാല്‍ എന്തൊക്കെയാണ് ഗോസിപ്പായി വരുന്നത്. ഇത്തരം അസംബന്ധങ്ങള്‍ തള്ളിക്കളയണം എന്നാണ് താരവുമായി അടുത്ത വൃത്തങ്ങളുടെ പ്രതികരണം.
മുൻ ഭർത്താവ് അർബാസ് ഖാനുമായി വേർപിരിഞ്ഞതിനുശേഷം അർജുൻ കപൂറുമായി മലൈക പ്രണയത്തിലായിരുന്നു. എന്നാൽ ഇരുവരും കഴിഞ്ഞ വര്‍ഷം നവംബറില്‍ വേര്‍പിരിഞ്ഞിരുന്നു. എന്നാല്‍ ഔദ്യോഗികമായി ഇരുവരും ഇത് സംബന്ധിച്ച് പ്രതികരിച്ചിരുന്നില്ല.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്