രണ്ട് മൂന്നുപേർ എവിയെങ്കിലും നിന്ന് കുരച്ചാൽ പൃഥ്വിരാജ് ഒറ്റപ്പെട്ട് പോകില്ലെന്ന് നടി ഷീല. എമ്പുരാൻ വിവാദവുമായി ബന്ധപ്പെട്ട് താരസംഘടനയായ അമ്മ പ്രതികരിക്കാത്തത് എന്തുകൊണ്ടാണെന്ന ചോദ്യത്തിന് നടി ഷീല പറയുന്നത് ഇങ്ങനെ.
ഞങ്ങളുടെ കൂടെ അഭിനയിക്കുന്ന ആളാണ് പൃഥ്വിരാജ്. അമ്മ സംഘടനയിലുള്ളവരെല്ലാം നല്ല ബുദ്ധിയുള്ളവരാണ്. ഇത്തരം ചെറിയ കാര്യങ്ങളിലൊന്നും അഭിപ്രായം പറയേണ്ടതില്ലെന്നും ഷീല പറഞ്ഞു.
'എമ്പുരാൻ സിനിമ കണ്ടു. ആദ്യത്തെ പടത്തിൽ നിന്നും ഒരുപാട് മികച്ചതാണ് എമ്പുരാൻ . ഒരു ഇംഗ്ലീഷ് പടം കാണുന്നതായി തോന്നുകയൊള്ളൂ..
എന്തിനാണ് ആ പടത്തിനെക്കുറിച്ച് ഇത്തരം വിവാദമുണ്ടാക്കുന്നതെന്ന് അറിയില്ല. വിവാദങ്ങൾ സിനിമക്ക് ഫ്രീയായി പബ്ലിസിറ്റി നൽകുകയാണ്.
ചിത്രം എന്തിനാണ് എഡിറ്റ് ചെയ്യുന്നത്. വേറെ സിനിമകളൊന്നും എഡിറ്റ് ചെയ്തിട്ടില്ലാല്ലോ. എന്തോ മറച്ചുവെക്കാനാണ് അത് എഡിറ്റ് ചെയ്യുന്നത്. പൃഥ്വിരാജ് മികച്ച സംവിധായകനാണെന്നും ഷീല പറഞ്ഞു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്