ആരാധകർ ഏറെ ആകാംഷയോടെ കാത്തിരിക്കുന്ന മമ്മൂട്ടി ചിത്രമാണ് ബസൂക്ക. നവാഗതനായ ഡിനോ ഡെന്നിസ് സംവിധാനം ചെയ്യുന്ന ബസൂക്ക ഏപ്രിൽ 10നാണ് റിലീസ് ചെയ്യുന്നത്. വിഷു റിലീസായെത്തുന്ന ചിത്രത്തിനായി മമ്മൂട്ടിയുടെ ആരാധകരും സിനിമാ പ്രേമികളും ഏറെ പ്രതീക്ഷയോടെയാണ് കാത്തിരിക്കുന്നത്.
ഇപ്പോൾ ചിത്രത്തിന്റെ റിലീസിന് മുമ്പ് മമ്മൂട്ടിയുടെ പുതിയ ലുക്കിലുള്ള ചിത്രമാണ് സോഷ്യൽ മീഡിയയിൽ വൈറൽ ആവുന്നത്. ഫാഷൻ ഫോട്ടോഗ്രാഫറും അഭിനേതാവുമായ ഷാനി ഷാകിയാണ് ഇൻസ്റ്റഗ്രാമിൽ മമ്മൂട്ടിയുടെ ചിത്രം പങ്കുവച്ചത്.
നീല ബാഗി ജീൻസും വൈറ്റ് റൗണ്ട് നെക്ക് ടീഷർട്ടുമണിഞ്ഞാണ് ചിത്രത്തിൽ സൂപ്പർ കൂൾ ആയി മമ്മൂട്ടി എത്തുന്നത്. കത്തട്ടെ എന്ന അടിക്കുറിപ്പോടെയാണ് ഷാനി ചിത്രം പങ്കുവച്ചിരിക്കുന്നത്. പോസ്റ്റ് ചെയ്ത് നിമിഷങ്ങൾക്കുള്ളിൽ തന്നെ ചിത്രം ആരാധകർ ഏറ്റെടുത്തു കഴിഞ്ഞു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്