പ്രദർശത്തിന് തയ്യാറാവുകയാണ് ഖാലിദ് റഹ്മാൻ ചിത്രം ‘ആലപ്പുഴ ജിംഖാന’ . ഈ സിനിമയിലൂടെ മലയാളത്തിലേക്ക് മറ്റൊരു താരപുത്രി കൂടി എത്തുകയാണ്.
ചിത്രത്തിലെ നായികമാരിൽ ഒരാളായി എത്തുന്നത് നന്ദ നിഷാന്ത് എന്ന പുതുമുഖമാണ്. നടൻ നിഷാന്ത് സാഗറിന്റെ മകളാണ് നന്ദ.
ഈ സിനിമയിൽ അവസരം ലഭിക്കുകയാണെങ്കിൽ അതിലും മികച്ച അരങ്ങേറ്റം ഇല്ലെന്നാണ് അച്ഛൻ പറഞ്ഞത്. ഖാലിദ് റഹ്മാന്‍ സിനിമയിലൂടെ സിനിമയിലെത്തുക എന്നത് വലിയ ഭാഗ്യം തന്നെയാണ്.’’–നന്ദ നിഷാന്ത് പറയുന്നു
സിനിമയിൽ അഭിനയിക്കുന്നതിൽ അച്ഛന് വലിയ സന്തോഷമുണ്ട്. ഓഡിഷനിലൂടെയാണ് ഈ ചിത്രത്തില്‍ തിരഞ്ഞെടുക്കപ്പെടുന്നത്. ഒന്നിൽ നിന്നും ഞാനായി തന്നെ മുന്നോട്ടു വന്നതുകൊണ്ട് അച്ഛന്റെ സ്വാധീനമൊന്നും ഉണ്ടായിരുന്നില്ലെന്നും നന്ദ പറയുന്നു.
നായകനായും സ്വഭാവനടനായും പ്രതിനായകനായും മലയാളത്തിൽ തിളങ്ങുന്ന നടനാണ് നിഷാന്ത് സാഗർ.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്