മലയാളത്തിൽ ഏറ്റവും വേഗത്തിൽ 200 കോടി ക്ലബ്ബിൽ എത്തിയ ചിത്രമായി മാറിയിരിക്കുകയാണ് എമ്പുരാൻ. വിവാദങ്ങളും വെട്ടിനിരത്തലുമായി ലൂസിഫറിന്റെ രണ്ടാം ഭാഗമായി ഒരുങ്ങിയ സിനിമ തിയേറ്ററുകളിൽ പ്രദർശനം തുടരുകയാണ്.
ചിത്രത്തിന് മൂന്നാം ഭാഗവും ഉണ്ടാകുമെന്ന് നേരത്തെ തന്നെ അണിയറപ്രവർത്തകർ അറിയിച്ചിരുന്നു. കഴിഞ്ഞ ദിവസം നിർമ്മാതാവ് ആന്റെണി പെരുമ്പാവൂരും സിനിമയുടെ മൂന്നാം ഭാഗം ഉണ്ടാകും എന്ന് വ്യക്തമാക്കിയിരിക്കുകയാണ്. മൂന്നാം ഭാഗത്തിന്റെ പേര് എന്തായിരിക്കും എന്നാണ് ഇപ്പോൾ സോഷ്യൽ മീഡിയയിലെ ചർച്ചാ വിഷയം.
ലൂസിഫറിന്റെ മൂന്നാം ഭാഗത്തിന്റെ പേര് എന്തായിരിക്കുമെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് സിനിമയുടെ സംഗീത സംവിധായകൻ കൂടിയായ ദീപക് ദേവ്. ക്ലബ് എഫ് എമ്മിന് നൽകിയ അഭിമുഖത്തിലാണ് പ്രതികരണം. സിനിമയുടെ പേര് അസ്രയേല്‍ എന്നാകുമോയെന്ന് നേരത്തെ തന്നെ അഭ്യൂഹങ്ങൾ ഉണ്ടായിരുന്നു. 'അസ്രയേല്‍ എന്നാണോ മൂന്നാം ഭാഗത്തിന്റെ പേര് എന്ന ചോദ്യത്തിനാണ് ദീപക് ദേവ് മറുപടി നൽകിയിരിക്കുന്നത്. 'അങ്ങനെയാണ് പ്രതീക്ഷ. അതെ. ഈ ഫ്രാഞ്ചൈസിന്‍റെ ഭാഗമായി വന്നു വീണ ചില തുടര്‍ച്ചകളാണ് അത്. ലൂസിഫര്‍ ചെയ്യുമ്പോള്‍ അങ്ങനെയൊന്നും വിചാരിച്ചിരുന്നില്ല. ലൂസിഫര്‍ ചെയ്യുമ്പോള്‍ പൃഥ്വി പറഞ്ഞത് വളരെ ആധികാരികതയുള്ള ഒരു ശബ്ദം വേണമെന്നായിരുന്നു.
ആ ശബ്ദത്തില്‍ ഒരു കാര്യം പറഞ്ഞാല്‍ കേള്‍ക്കെടാ എന്നൊരു സംഭവം ഉണ്ടാവണം. അവരുടെ ശബ്ദത്തില്‍ എമ്പുരാനേ എന്ന് വിളിച്ചുകഴിഞ്ഞാല്‍ എന്താണ് എമ്പുരാന്‍ എന്ന് എല്ലാവരും ചോദിക്കണം. അത് ഞാനും ചോദിച്ചു. അപ്പോഴാണ് പൃഥ്വി പറഞ്ഞത് അത് അടുത്ത പടത്തിന്‍റെ പേരാണെന്ന്. ഇത്തവണയും പൃഥ്വി ചോദിച്ചു അടുത്ത പടത്തിന്‍റെ പേര് ദീദിയെക്കൊണ്ട് തന്നെ അനൗണ്‍സ് ചെയ്യിപ്പിക്കട്ടെ എന്ന്. അതും ഒരു പ്രഖ്യാപനമായി മാറി', ദീപക് ദേവ് പറഞ്ഞു.
എമ്പുരാന്റെ അവസാനത്തില്‍ മൂന്നാം ഭാഗത്തെക്കുറിച്ചുള്ള സൂചനയായുള്ള പാട്ടില്‍, ഹമ്മിങ്ങായി കടന്നുവരുന്ന പദം AZRAEL എന്നാണ്. രണ്ടാം ഭാഗത്തിലേക്കുള്ള സൂചനയായി 'ലൂസിഫര്‍' സിനിമയുടെ അവസാനരംഗത്ത് കാണിച്ച പാട്ടില്‍ 'എമ്പുരാനേ...' എന്ന പ്രയോഗമുണ്ടായിരുന്നു. ഇത്തവണ അത് അസ്രയേല്‍ എന്നാണ്. ദൈവത്തിന്റെ മരണ ദൂതനാണ് അസ്രയേല്‍, മരിച്ചയാളുടെ ആത്മാക്കളെ ശരീരത്തില്‍ നിന്ന് എടുക്കാന്‍ അവകാശമുള്ളവന്‍. ക്രിസ്ത്യന്‍ ഇസ്ലാമിക് സാഹിത്യത്തിലും നാടോടി കഥകളിലും ഈ പേര് വ്യാപകമാണ്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്