നടി ഖുശ്ബുവിന്റെയും സംവിധായകൻ സി. സുന്ദറിന്റെയും മൂത്ത മകൾ അവന്തിക സിനിമയിലേക്ക് എത്തുന്നതായി റിപ്പോർട്ട്. തമിഴ് ചിത്രത്തിലൂടെ ഉടൻ അവന്തിക അഭിനയ അരങ്ങേറ്റം കുറിക്കും എന്നാണ് പുറത്തു വരുന്ന വിവരം.
ലണ്ടനിലെ ആക്ടിംഗ് സ്കൂളിൽനിന്ന് അഭിനയ കോഴ്സ് പൂർത്തിയാക്കിയ ആളാണ് അവന്തിക. അമ്മയുടെ ഛായ തോന്നിപ്പിക്കുന്ന മകൾ എന്ന് അവന്തിക സമൂഹമാധ്യമത്തിൽ പങ്കുവയ്ക്കുന്ന ചിത്രങ്ങൾക്ക് കമന്റ് ലഭിക്കാറുണ്ട്.
അതേസമയം ഖുശ്ബുവിനെ പോലെ ആരാധകർ അവന്തികയെ ഏറ്റെടുക്കുമോ എന്നാണ് ഇനി കാത്തിരുന്നു കാണേണ്ടത്. ഖുശ്ബുവിന് അവന്തികയെ കൂടാതെ അനന്ദിത എന്നൊരു മകൾ കൂടിയുണ്ട്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്