ഹൈദരാബാദ്: 2024 ല്‍ ഇറങ്ങിയ അല്ലു അർജുൻ ചിത്രം വിജയത്തിന് ഒപ്പം തന്നെ വലിയ വിവാദങ്ങൾക്കും കാരണമായിരുന്നു. ചിത്രത്തിന്‍റെ റിലീസുമായി ബന്ധപ്പെട്ട് ഹൈദരാബാദ് സന്ധ്യ തീയറ്ററില്‍ തിക്കിലും തിരക്കിലും ഒരു സ്ത്രീ മരിച്ചത് വലിയ വിവാദം ആയിരുന്നു.
അതിന് ശേഷം അല്ലു അർജുൻ അറസ്റ്റിലാകുകയും കേസ് വലിയ വിവാദമായി മാറുകയും ചെയ്തിരുന്നു. അറസ്റ്റ് അടക്കം നേരിടേണ്ടി വന്നതിനാല്‍ ജ്യോതിഷ പ്രകാരം അല്ലു അര്‍ജുന്‍ തന്‍റെ പേര് മാറ്റാന്‍ ഒരുങ്ങുകയാണ് എന്നാണ് പുതിയ റിപ്പോര്‍ട്ട്.
ജ്യോതിഷ നിര്‍ദേശ പ്രകാരം സംഖ്യാശാസ്ത്രവും മറ്റും പരിഗണിച്ചാണ് പേര് മാറ്റം ആലോചിക്കുന്നത് എന്നാണ് ലഭിക്കുന്ന വിവരം. തന്റെ വിജയം കൂടുതൽ മെച്ചപ്പെടുത്തുന്നതിനായി അദ്ദേഹം തന്റെ പേരിൽ രണ്ട് 'യു'കളും രണ്ട് 'എൻ'കളും ചേർക്കാൻ പദ്ധതിയിടുന്നതായാണ് ലഭിക്കുന്ന റിപ്പോർട്ട്.
അതേസമയം അല്ലു അർജുനുമായി അടുപ്പമുള്ള ആരും ഇതുവരെ ഈ വിഷയത്തെക്കുറിച്ച് പരസ്യമായി പ്രതികരിച്ചിട്ടില്ല.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്