എമ്പുരാന്‍ വിവാദത്തിനിടയിൽ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിച്ച നടന്‍ മോഹന്‍ലാലിനെതിരെ പ്രതിരോധ മന്ത്രാലയത്തിന് പരാതി.
കോഴിക്കോട് സ്വദേശി മിഥുന്‍ വിജയകുമാറാണ് പ്രതിരോധ മന്ത്രാലയത്തിന് പരാതി നല്‍കിയത്. മോഹന്‍ലാല്‍ സൈനിക ബഹുമതിയുടെ അന്തസ്സിന് വിരുദ്ധമായി പ്രവര്‍ത്തിച്ചുവെന്നാണ് പരാതിയിൽ പറയുന്നത്.
മോഹന്‍ലാല്‍ ടെറിട്ടോറിയല്‍ ആര്‍മിയില്‍ ലെഫ്റ്റനന്റ് കേണല്‍ പദവി വഹിക്കുന്ന ആളാണ്. ഇതിന് വിരുദ്ധമായാണ് മോഹന്‍ലാല്‍ എമ്പുരാനില്‍ അവതരിപ്പിച്ച കഥാപാത്രം. കീര്‍ത്തിചക്ര ഇന്ത്യന്‍ സൈനികരെ അന്തസ്സോടെയും വീര്യത്തോടെയും ചിത്രീകരിച്ച ചിത്രമാണെന്ന് മിഥുന്‍ പറയുന്നു.
രാഷ്ട്രീയ സമ്മര്‍ദ്ദത്തിലൂടെ എന്‍ഐഎയെ സ്വാധീനിക്കാന്‍ കഴിയുമെന്നതടക്കം ചിത്രം സൂചിപ്പിക്കുന്നുണ്ടെന്നും മിഥുന്‍ പറയുന്നു. മോഹന്‍ലാലിന് നല്‍കിയ ഓണററി പദവി പുനരവലോകനം ചെയ്യണമെന്ന് മിഥുന്‍ വിജയകുമാര്‍ പരാതിയില്‍ പറയുന്നു.
ഓണററി പദവി നല്‍കുന്നത് സംബന്ധിച്ച് കൃത്യമായ പ്രോട്ടോകോള്‍ വേണമെന്നും മിഥുന്‍ ആവശ്യപ്പെടുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്