ഹോളിവുഡ് നടി ജെന്നിഫർ ലോറൻസിനും ഭർത്താവായ കുക്ക് മറോണിക്കും അഭിനന്ദനങ്ങൾ. ഇരുവരും തങ്ങളുടെ രണ്ടാമത്തെ കുഞ്ഞിനെ വരവേൽക്കാനൊരുങ്ങുകയാണ് എന്നാണ് പുറത്തു വരുന്ന റിപ്പോർട്ട്. താരത്തിന്റെ രണ്ടാമത്തെ ഗർഭധാരണത്തെക്കുറിച്ച് അഭ്യൂഹങ്ങൾ ഉണ്ടായിരുന്നു, എന്നാൽ താരങ്ങൾ ഇക്കാര്യം രഹസ്യമാക്കി വയ്ക്കുകയായിരുന്നു.
ജെന്നിഫർ ലോറൻസിന് കുഞ്ഞ് ജനിച്ചതായി ആണ് ആദ്യം വാർത്തകൾ വന്നത്, എന്നാൽ ഭർത്താവിനൊപ്പം പുറത്ത് വന്ന ചിത്രങ്ങളിൽ ഒന്നും താരത്തിന് ഗർഭധാരണത്തിൻറെ ലക്ഷണങ്ങളൊന്നും കാണാനായിരുന്നില്ല. 2024 ഒക്ടോബറിലാണ് ലോറൻസ് വീണ്ടും ഗർഭിണിയാണെന്ന വാർത്ത പുറത്ത് വന്നത്. തുടർന്ന് താരവുമായി അടുത്ത വൃത്തം ആണ് അവളുടെ പ്രസവ തീയതി കുറിച്ച് സൂചന നൽകിയത്. "അവൾ അമ്മയായിരിക്കാൻ ആഗ്രഹിക്കുന്നു, വീണ്ടും ഗർഭിണിയായതിൽ അവൾ സന്തോഷവതിയാണ്. ഇതിന് ഏറ്റവും മികച്ച സമയമാണിതെന്ന് അവൾ കരുതുന്നു" എന്നാണ് താരവുമായി അടുത്ത വൃത്തങ്ങൾ പ്രതികരിച്ചത്.
ജെന്നിഫറിന്റെയും കുക്കിന്റെയും ആദ്യത്തെ മകൻ സൈയ്ക്ക് ഇപ്പോൾ മൂന്നു വയസ്സായിരിക്കുന്നു. അമ്മയായതിന് ശേഷം, ജെന്നിഫർ തന്റെ സിനിമാ തിരഞ്ഞെടുപ്പുകൾക്കു മുൻപ് കൂടുതൽ ആലോചിക്കാൻ തുടങ്ങി. 2023-ൽ കാമറൺ ഡിയാസിനൊപ്പം നടത്തിയ ഒരു അഭിമുഖത്തിൽ, കുഞ്ഞ് ജനിച്ചതിന് ശേഷം സിനിമ തിരഞ്ഞടുക്കുമ്പോൾ കൂടുതൽ തിരഞ്ഞെടുത്താണ് ആലോചിക്കേണ്ടതുണ്ടെന്ന് താരം പറഞ്ഞിരുന്നു. "കുഞ്ഞുണ്ടെങ്കിൽ എല്ലാം വീട്ടിലായിരിക്കും. അതാണ് ഏറ്റവും നല്ലത്. ഇനി സിനിമ തെരഞ്ഞെടുക്കുമ്പോൾ ഞാൻ ചിന്തിക്കും എന്റെ കുഞ്ഞിനെ വിട്ട് പോകാൻ മാത്രം നല്ലതാണോ ഇത് എന്ന്" എന്നാണ് താരം പറഞ്ഞത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്