ഹോളിവുഡിന് തൊട്ടു താഴെ നിൽക്കുന്ന സിനിമാ വ്യവസായമാണ് ബോളിവുഡ്. എന്നാല്‍ സമീപ കാലങ്ങളിൽ ഹിന്ദി സിനിമകളുടെ കാര്യം അത്ര ലാഭകരമല്ല. സൂപ്പര്‍ താരങ്ങളുടെ ബിഗ് ബജറ്റ് ചിത്രങ്ങള്‍ പോലും തിയറ്ററില്‍ തകർന്നടിഞ്ഞിരുന്നു.
തെന്നിന്ത്യന്‍ ചലച്ചിത്ര വ്യവസായങ്ങള്‍ താരതമ്യേന മികച്ച വിജയങ്ങള്‍ നേടുമ്പോള്‍ എന്തുകൊണ്ടാണ് ബോളിവുഡിന് അത് സാധിക്കാത്തത്? എന്ന ചോദ്യത്തോട് പ്രതികരിക്കുകയാണ് നടൻ ജോണ്‍ എബ്രഹാം.
താന്‍ നായകനായ പുതിയ ചിത്രം ദി ഡിപ്ലോമാറ്റിന്‍റെ പ്രൊമോഷന്‍റെ ഭാഗമായി ബോളിവുഡ് ലൈഫിന് നല്‍കിയ അഭിമുഖത്തിലാണ് ജോണ്‍ തന്‍റെ നിരീക്ഷണം പങ്കുവെക്കുന്നത്.
നല്ല കഥകളില്‍ നിന്ന് അകന്നതാണ് പരാജയങ്ങളുടെ പ്രധാന കാരണമെന്ന് അദ്ദേഹം പറയുന്നു. "സിനിമകള്‍ക്ക് ആളെത്താത്തതിന്‍റെ കാരണം എന്തെന്ന ചോദ്യത്തിന്‍റെ ഉത്തരം ലളിതമാണ്. നമ്മള്‍ നല്ല കഥകള്‍ പറയുന്നില്ല. എഴുത്തില്‍ നമ്മള്‍ ശ്രദ്ധിക്കുന്നില്ല. ഒരു ചിത്രം നിര്‍മ്മിക്കാന്‍ ശരിക്കും എന്തൊക്കെയാണോ ആവശ്യമായത് അതില്‍ നമ്മള്‍ ശ്രദ്ധ പുലര്‍ത്തുന്നില്ല. മറിച്ച് പുറമേയ്ക്ക് ഉള്ള കാര്യങ്ങളിലാണ് നമ്മുടെ ശ്രദ്ധ", ജോണ്‍ എബ്രഹാം പറയുന്നു.
"കാസ്റ്റിംഗിന്റെ കാര്യം വരുമ്പോള്‍ താരങ്ങള്‍ക്ക് ഇന്‍സ്റ്റഗ്രാമില്‍ എത്ര ഫോളോവേഴ്സ് ഉണ്ട് എന്നതുപോലും ഒരു അന്വേഷണം ആവുകയാണ്. മറിച്ച് ക്രാഫ്റ്റിന്‍റെ കാര്യം ശ്രദ്ധിക്കുന്നില്ല. അതിലേക്ക് തിരിച്ചുപോകണം. എന്താണ് നിങ്ങള്‍ക്ക് പറയാനുള്ള കഥ? എഴുത്തുകാരനും സംവിധായകനും നടനും അത് എങ്ങനെയാണ് പ്രേക്ഷകര്‍ക്ക് മുന്നിലേക്ക് എത്തിക്കുന്നത്? ഇതാണ് ഒരു സിനിമയുടെ ക്രാഫ്റ്റ്. ഇക്കാര്യം നമ്മള് മറന്നുപോയി. അതിലേക്ക് തിരിച്ചുപോയാല്‍ നമ്മള്‍ നല്ല ചിത്രങ്ങള്‍ നിര്‍മ്മിക്കും. അതിന് ഏറ്റവും നല്ല ഉദാഹരണമാണ് ഡിപ്ലോമാറ്റ്", ജോണ്‍ എബ്രഹാം പറയുന്നു.
ശിവം നായരുടെ സംവിധാനത്തില്‍ ജോണ്‍ എബ്രഹാം നായകനായി എത്തിയ ചിത്രമാണ് 'ദ ഡിപ്ലോമാറ്റ്'. യഥാര്‍ത്ഥ സംഭവങ്ങളെ അടിസ്ഥാനമാക്കിയൊരുക്കിയ ചിത്രം ഇതിനോടകം തന്നെ പ്രേക്ഷകപ്രശംസ പിടിച്ചുപറ്റിയിട്ടുണ്ട്. മാര്‍ച്ച് 14-നാണ് ദ ഡിപ്ലോമാറ്റ് തിയേറ്ററുകളില്‍ റിലീസ് ചെയതത്. എന്നാൽ സിനിമയുടെ ഒടിടി റൈറ്റ്സ് ഇതുവരെ വിറ്റുപോയിട്ടില്ലെന്നാണ് റിപ്പോർട്ടുകൾ.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്