ഹോളിവുഡ്: പ്രശസ്ത ഹോളിവുഡ് നടൻ വാൽ കിൽമർ അന്തരിച്ചതായി റിപ്പോർട്ട്. ചൊവ്വാഴ്ച ലോസ് ഏഞ്ചൽസില്‍ വച്ചാണ് 65-ാം വയസ്സിൽ നടന്‍ അന്തരിച്ചത്. ന്യുമോണിയയാണ് അദ്ദേഹത്തിന്റെ മരണകാരണമെന്ന് മകൾ മെഴ്‌സിഡസ് കിൽമർ അറിയിച്ചു.
2014-ൽ നടന് തൊണ്ടയിൽ കാൻസർ ബാധിച്ചതായി കണ്ടെത്തിയെങ്കിലും അത് സുഖം പ്രാപിച്ചിരുന്നുവെന്ന് മകള്‍ ന്യൂയോർക്ക് ടൈംസിനോട് വ്യക്തമാക്കി. 'ബാറ്റ്മാൻ ഫോറെവർ' എന്ന ചിത്രത്തിലെ ബാറ്റ്മാനെയും, 'ദി ഡോർസ്' എന്ന ചിത്രത്തിലെ ജിം മോറിസൺ എന്ന കഥാപാത്രത്തെയും അനശ്വരനാക്കിയ ആരാധകരുടെ പ്രിയ താരമാണ് വാൽ കിൽമർ.
1984-ൽ 'ടോപ്പ് സീക്രട്ട്' എന്ന ചിത്രത്തിലൂടെയാണ് ഇദ്ദേഹം ഹോളിവുഡില്‍ അരങ്ങേറ്റം കുറിച്ചത്. 'ടോപ്പ് ഗൺ', 'റിയൽ ജീനിയസ്', 'വില്ലോ', 'ഹീറ്റ്', 'ദി സെയിന്റ്' തുടങ്ങി നിരവധി സൂപ്പർഹിറ്റ് ചിത്രങ്ങൾ താരത്തിന്റേതായി ഉണ്ട്.
കാൻസർ കാരണം നടന് സംസാര ശേഷി നഷ്ടപ്പെട്ടിരുന്നു. പക്ഷേ 2021-ൽ ടോം ക്രൂയിസിന്റെ 'ടോപ്പ് ഗൺ: മാവെറിക്ക്' എന്ന സിനിമയിലൂടെ ഇദ്ദേഹം തിരിച്ചെത്തി. ആ വർഷം അവസാനം, അദ്ദേഹത്തിന്റെ ജീവിതത്തെ അടിസ്ഥാനമാക്കിയുള്ള ഒരു ഡോക്യുമെന്ററി 'വാൽ' പുറത്തിറങ്ങിയിരുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്