എമ്പുരാൻ തന്റെ ഏഴ് തിയേറ്ററുകളിലും ഹൗസ്ഫുള്ളായി പ്രദർശനം തുടരുന്നുവെന്ന് നിർമാതാവും തിയേറ്റർ ഉടമയുമായ ലിബർട്ടി ബഷീർ.
തന്റെ 40 വർഷത്തെ സിനിമാ ജീവിതത്തിൽ ഇത് ആദ്യത്തെ സംഭവമാണ്. വിമർശകർക്കുള്ള മറുപടി കൂടിയാണ് എമ്പുരാന്റെ ഈ വിജയമെന്നും ലിബർട്ടി ബഷീർ സമൂഹ മാധ്യമങ്ങളിൽ കുറിച്ചു.
'എന്റെ നാൽപ്പത് വർഷത്തെ സിനിമാ തിയ്യേറ്റർ ജീവിതത്തിൽ ആദ്യമായിട്ടാണ് റിലീസ് ആയിട്ട് അഞ്ചു ദിവസവും എന്റെ ഏഴ് തീയ്യേറ്ററിലും ഹൗസ്ഫുൾ ഷോയാണ് നടന്ന് പോകുന്നത്. അടുത്ത ആഴ്ചയിലേക്കുള്ള ടിക്കറ്റും ബുക്കിങ്ങും ഫുള്ളായി പോകുകയാണ്.
ഇത് ആദ്യ സംഭവമാണ്. ഇത്തരം സിനിമകൾ മലയാളത്തിൽ ഉണ്ടാകുമ്പോൾ അതിനെ വിമർശിക്കുന്നവർക്കുള്ള മറുപടി കൂടിയാണ് എമ്പുരാൻ സിനിമയുടെ ഈ വിജയം,' എന്ന് ലിബർട്ടി ബഷീർ കുറിച്ചു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്