"വൺസ് അപ്പോൺ എ ടൈം ഇൻ ഹോളിവുഡിൻ്റെ" തുടർച്ച സംവിധാനം ചെയ്യാൻ ഒരുങ്ങി ഡേവിഡ് ഫിഞ്ചർ. ക്വന്റിൻ ടാരന്റീനോ ചിത്രത്തിന്റെ തിരക്കഥ ഒരുക്കും എന്നാണ് പുറത്തു വരുന്ന റിപ്പോർട്ടുകളിൽ നിന്നും വ്യക്തമാകുന്നത്. നെറ്റ്ഫ്ലിക്സിനായി ആണ് ചിത്രം നിർമിക്കുന്നത് എന്നാണ് പുറത്തു വരുന്ന റിപ്പോർട്ട്.
അതേസമയം ചിത്രത്തിന്റെ ഔദ്യോഗിക പേര് ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല. ബ്രാഡ് പിറ്റ് വീണ്ടും ക്ലിഫ് ബൂത്ത് എന്ന കഥാപാത്രത്തെ അവതരിപ്പിക്കും എന്നതാണ് ആരാധകരെ ഏറ്റവും ആവേശത്തിൽ ആക്കുന്നത്. ആരാധകർ ഈ വാർത്ത പുറത്തെത്തിയതോടെ തങ്ങളുടെ പ്രിയ താരത്തിന്റെ ചിത്രത്തിന്റെ തുടർച്ചയ്ക്കായി കാത്തിരിക്കുകയാണ്.
ഒരു പ്രമുഖ സംവിധായകൻ മറ്റൊരാളുടെ സിനിമയ്ക്ക് തുടർച്ച ഒരുക്കുന്നതും, പരമ്പരാഗത തിയേറ്റർ റിലീസിൽ നിന്ന് ഒരു സ്ട്രീമിംഗ് പ്ലാറ്റ്‌ഫോമിലേക്ക് മാറുന്നതുമാണ് ഈ പ്രോജക്റ്റിന്റെ ഏറ്റവും വലിയ പ്രത്യേകത. 2019-ൽ സോണി പിക്ചേഴ്സിലൂടെ റിലീസ് ചെയ്ത ഈ സിനിമയുടെ മൂലാവകാശം ടാരന്റീനോ പിന്നീട് തിരികെ നേടാൻ ഒരു കരാർ നേടിയിരുന്നു.
ടാരന്റീനോ താൻ ഒരുക്കാനിരുന്ന സിനിമ ദി മൂവി ക്രിട്ടിക് ഉപേക്ഷിച്ചതിന് ശേഷം ആണ് ഈ പുതിയ സിനിമയുടെ പദ്ധതിയുമായി മുന്നോട്ടു വന്നത്. ബ്രാഡ് പിറ്റ് ഈ സിനിമയിലും ഒരു പ്രധാന വേഷം കൈകാര്യം ചെയ്യും. ഫിഞ്ചറും പിറ്റും സെവൻ, ഫൈറ്റ് ക്ലബ് പോലുള്ള സിനിമകളിൽ ഒരുമിച്ചു പ്രവർത്തിച്ചവരാണ്. അതേസമയം ഈ പുതിയ സിനിമയിൽ ലിയനാർഡോ ഡിക്കാപ്രിയോ, മാർഗോട്ട് റോബി എന്നിവരെത്തും എന്ന കാര്യത്തിൽ വ്യക്തതയില്ല.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്