ന്യൂഡെല്‍ഹി: കുംഭമേളയ്ക്കിടെ വൈറലായ മാല വില്‍പ്പനക്കാരിയായ പെണ്‍കുട്ടി 'മൊണാലിസ'യ്ക്ക് തന്റെ സിനിമയില്‍ വേഷം വാഗ്ദാനം ചെയ്ത സംവിധായകന്‍ സനോജ് മിശ്ര ബലാത്സംഗ കേസില്‍ അറസ്റ്റിലായി. ഡല്‍ഹി ഹൈക്കോടതി ജാമ്യാപേക്ഷ തള്ളിയതിനെ തുടര്‍ന്നാണ് അറസ്റ്റ്.
ഗാസിയാബാദില്‍ വെച്ചാണ് 45 കാരനായ സംവിധായകന്‍ അറസ്റ്റിലായത്. മുംബൈയില്‍ കുടുംബത്തോടൊപ്പം താമസിക്കുന്ന മിശ്രയെ നബി കരീം പോലീസ് സ്റ്റേഷനിലെത്തിച്ചു.
നാല് വര്‍ഷത്തിനിടെ മിശ്ര തന്നെ ആവര്‍ത്തിച്ച് ബലാത്സംഗം ചെയ്തുവെന്ന് ആരോപിച്ച് 28 വയസ്സുള്ള ഒരു സ്ത്രീയാണ് പരാതി നല്‍കിയത്. സിനിമാ നടിയാകാന്‍ ആഗ്രഹിച്ച സ്ത്രീ, ഈ സമയത്ത് മുംബൈയില്‍ മിശ്രയുമായി താന്‍ ലിവ്-ഇന്‍ ബന്ധത്തിലായിരുന്നുവെന്ന് അവകാശപ്പെട്ടു.
മൂന്ന് തവണ മിശ്ര തന്നെ ഗര്‍ഭഛിദ്രത്തിന് നിര്‍ബന്ധിച്ചുവെന്നും അവര്‍ ആരോപിച്ചു. പോലീസിന് നല്‍കിയ മൊഴിയില്‍ പരാതിക്കാരി, മിശ്ര തന്നെ വിവാഹം കഴിക്കുമെന്ന വാഗ്ദാനം ലംഘിച്ചുവെന്നും ആരോപിച്ചു.
ഡെല്‍ഹി പോലീസിന്റെ പ്രസ്താവന പ്രകാരം, 2024 മാര്‍ച്ച് 6 ന് ബലാത്സംഗം, ആക്രമണം, ഗര്‍ഭം അലസിപ്പിക്കല്‍, ഭീഷണിപ്പെടുത്തല്‍ എന്നിവയുള്‍പ്പെടെ നിരവധി വകുപ്പുകള്‍ പ്രകാരം എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തു. മുസാഫര്‍നഗറില്‍ നിന്ന് ഗര്‍ഭഛിദ്രവുമായി ബന്ധപ്പെട്ട മെഡിക്കല്‍ തെളിവുകള്‍ പോലീസിന് ശേഖരിക്കാന്‍ കഴിഞ്ഞു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്