പാരിസ് ഒളിംപിക്‌സിന്റെ സമാപന ചടങ്ങിനിടെ ഹോളിവുഡ് താരം ടോം ക്രൂസിനെ ബലമായി ചുംബിച്ച് യുവതി.
കാണികള്‍ക്കിടയിലൂടെ താരം നടന്നു പോകുന്നതിനിടെ ഒരു യുവതി താരത്തെ ബലമായി തന്നോട് ചേര്‍ത്ത് കവിളില്‍ ചുംബിക്കുകയായിരുന്നു.
ചുംബന രംഗങ്ങള്‍ യുവതി ഫോണില്‍ പകര്‍ത്തുന്നതും കാണാം.ഇതിന്റെ വിഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായതോടെ വലിയ ചര്‍ച്ചകള്‍ക്കാണ് തുടക്കമിട്ടിരിക്കുന്നത്.
പാരിസ് ഒളിംപിക്‌സ് സമാപന വേദിയിലെ പ്രധാന ആകര്‍ഷണമായിരുന്നു ടോം ക്രൂസ്. ഹോളിവുഡ് സ്‌റ്റൈലിലായിരുന്നു താരത്തിന്റെ എന്‍ട്രി.
വേദിയിലേക്ക് പറന്നിറങ്ങിവന്ന താരം സ്‌പോര്‍ട് ബൈക്കില്‍ ഒളിംപിക്‌സ് പതാകയുമായി വേദി വിടുകയായിരുന്നു. സമാപന ചടങ്ങില്‍ നിന്നുള്ള ഒരു ചിത്രവും താരം സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്