കുടുംബ ജീവിതത്തില്‍ തുല്യത വേണ്ടെന്നും ഭർത്താവിന് കീഴില്‍ ജീവിക്കണമെന്നും നിലപാട് വ്യക്തമാക്കിയ നടി സ്വാസികയെ വിമർശിച്ച് എഴുത്തുകാരി ശാരദകുട്ടി. സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ച കുറിപ്പിലായിരുന്നു വിമർശനം.
ഭര്‍ത്താവിന് കീഴില്‍ ജീവിക്കുന്നവരാണ് ഉത്തമ സ്ത്രീയെന്ന് ഞാനൊരിക്കലും പറയില്ല. സ്ത്രീകള്‍ എപ്പോഴും സ്വതന്ത്രരായിരിക്കണം. അവര്‍ തുല്യതയില്‍ വിശ്വസിക്കണം. പക്ഷേ ഈ പറഞ്ഞ തുല്യത, കുടുംബ ജീവിതത്തില്‍ എനിക്ക് വേണ്ട. എനിക്ക് ആ സ്വാതന്ത്ര്യം വേണ്ട.
ഓരോരുത്തര്‍ക്കും അവരവരുടെ രീതിയില്‍ ജീവിക്കാനുള്ള സ്വാതന്ത്ര്യമുണ്ട്. എന്റെ മനസമാധാനം ഞാന്‍ കാണുന്നത് ഇങ്ങനെ ജീവിക്കുമ്ബോഴാണ്.നിങ്ങള്‍ ചെയ്യുന്നതാണ് ശരി. നിങ്ങള്‍ ജീവിക്കുന്ന ജീവിതമാണ് യഥാര്‍ഥത്തില്‍ സ്ത്രീകള്‍ ജീവിക്കേണ്ടത്. എന്നെ പോലെ ആരും ജീവിക്കരുത്- എന്നായിരുന്നു സ്വാസികയുടെ വാക്കുകള്‍.
ശാരദകുട്ടിയുടെ കുറിപ്പിന്റെ പൂർണ രൂപം…
എല്ലാം കയ്യിലുള്ളവർ എനിക്കൊന്നും വേണ്ടായേ, എന്നു പറയുന്നതു പോലെ മാത്രം കണ്ടാല്‍ മതി ഇവരുടെ വാക്കുകളെ.വളരെ bold ആയ കഥാപാത്രങ്ങളെ യാതൊരു inhibition ഉം കൂടാതെ അഭിനയിക്കുന്ന നടിയാണിവർ. ചതുരം, വിവേകാനന്ദൻ വൈറലാണ് , ഒക്കെ ഉദാഹരണം. പുതുനിര നടിമാരില്‍ ഏറ്റവും ശക്തമായ ശരീരഭാഷ ഉള്ള നടി. വിവാദരംഗങ്ങളില്‍ cool cool ആയി അഭിനയിക്കുന്നവർ. തൊഴിലില്‍ വിട്ടുവീഴ്ചയില്ലാത്ത പെണ്‍കുട്ടി. അതിനോടൊക്കെ ബഹുമാനമുണ്ട്.
പിന്നെ ഇന്നലെ കണ്ട പോസ്റ്റർ. ആനിയും വിധുബാലയുമൊക്കെ പറയുന്ന കുലീനത്വത്തിന്റെ, യേശുദാസ് പറയുന്ന സർവ്വം ബ്രഹ്മ മയത്തിന്റെ തുടർച്ചയാണിതും. പങ്കാളിയെയോ വിശ്വസ്നേഹത്തെയോ ആശ്രയിച്ചല്ല ഇവരുടെ ഒന്നും നിലിനില്‍പ്. ഈ വിധേയത്വ വിനയക്കുപ്പായത്തിന് നല്ല മാർക്കറ്റുണ്ട് എന്നതിനാലാണവർ ഇങ്ങനെ പറയുന്നത്.
നൂറിലധികം ബ്രാൻഡഡ് ഉടുപ്പുകള്‍ അലമാരയില്‍ സൂക്ഷിച്ച് ആർഭാട ജീവിതം നയിച്ച് ഗാന്ധിയുടെ ലാളിത്യത്തെ കുറിച്ച് വാചാലമാകാം. ഗാന്ധിമാർഗ്ഗമാണ് തന്റെ മാർഗ്ഗമെന്നു പറയാം. കമ്യൂണിസ്റ്റാശയമാണ് പിന്തുടരുന്നതെന്നു പറഞ്ഞ് വീട്ടിലുള്ളവരുടെ ഈശ്വരവിശ്വാസത്തിന്റെ ബലത്തില്‍ താൻ വിശ്വാസിയല്ലെന്നും പറയാം.
ഒക്കെ ബുദ്ധിജീവികളുടെയും, രാഷ്‌ട്രീയോപജീവികളുടെയും അതിജീവനതന്ത്രമാണ്. അതുകൊണ്ട് പാവം സ്വാസികയോട് നമുക്ക് ക്ഷമിക്കാവുന്നതേയുള്ളു. അവർക്കും ബുദ്ധിയുണ്ടെന്നതില്‍ നമുക്ക് അഭിമാനിക്കാം.വെട്ടി വിളിച്ച് സത്യങ്ങള്‍ മുഴുവൻ പറഞ്ഞു നടന്ന് ലോകരുടെ മുഴുവൻ വെറുപ്പു വാങ്ങിക്കൂട്ടുന്ന വിഡ്ഢികള്‍ക്ക് ഇതൊക്കെ കേട്ടാല്‍ കലിയിളകും.ഐഹികമായ സുഖത്തിലൊന്നും കൃഷ്ണാ അയ്യോ എനിക്കൊരു മോഹമില്ലേ' എന്നു പ്രാർഥിച്ച ധനികസ്ത്രീയോട് എന്നാലിതെല്ലാം ഞാൻ തിരിച്ചെടുത്തേക്കാമെന്ന് ദൈവം പ്രത്യക്ഷപ്പെട്ടു പറഞ്ഞതും അവർ ബോധശൂന്യയായി നിലം പതിച്ചതും ആയ കഥ കേട്ടിട്ടുണ്ട്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്