എഐ ചാറ്റ്‌ബോട്ടിന്റെ പ്രവര്‍ത്തനം നിര്‍ത്തി വച്ച് യൂറോപ്യന്‍ ഡെലിവറി കമ്പനിയായ ഡൈനാമിക് പാര്‍സല്‍ ഡിസ്ട്രിബ്യൂഷന്‍ (ഡിപിഡി). സ്വന്തം കമ്പനിയെ 'ലോകത്തിലെ ഏറ്റവും മോശം ഡെലിവറി കമ്പനി' യെന്ന് വിശേഷിപ്പിച്ചതിനെത്തുടര്‍ന്നാണ് എഐ ചാറ്റ്‌ബോട്ടിന്റെ പ്രവര്‍ത്തനം നിര്‍ത്തി വച്ചത്. ഉപഭോക്താവായ ആഷ്ലി ബ്യൂചാമ്പുമായുള്ള സംഭാഷണത്തിലാണ് എഐയുടെ വൈറല്‍ പ്രതികരണം.
ചാറ്റ് ബോട്ടുമായുള്ള സംഭാഷണം തന്റെ എക്‌സ് അക്കൗണ്ടില്‍ ആഷ്ലി പങ്കുവച്ചിരുന്നു. കമ്പനിയുടെ പ്രവര്‍ത്തനം സുഗമമാക്കുന്നതിന് വേണ്ടിയാണ് കസ്റ്റമര്‍ സര്‍വീസായി കമ്പനി എഐ ചാറ്റ് ബോട്ടിനെ അവതരിപ്പിച്ചത്. കമ്പനിയെക്കുറിച്ചുള്ള വിവരങ്ങള്‍ ആഷ്ലി എഐയോട് ചോദിച്ചറിയുന്നതിനിടയിലാണ് സ്വന്തം കമ്പനിയെക്കുറിച്ചുള്ള മോശം പരാമര്‍ശങ്ങള്‍ എഐ ചാറ്റ് ബോട്ട് നടത്തിയത്.
മാത്രമല്ല കമ്പനിയുടെ മോശം വശങ്ങളെ ഒരു കവിത രൂപത്തില്‍ അവതരിപ്പിക്കാനും എഐ മടി കാണിച്ചില്ല. ചോദിക്കുന്ന ചോദ്യങ്ങള്‍ക്ക് മതിയായ മറുപടി ലഭിക്കാത്തതിനെത്തുടര്‍ന്നാണ് ആഷ്ലി എഐ ചാറ്റ് ബോട്ടിനോട് ഡിപിഡി കമ്പനി ഇത്ര മോശമാണോ എന്ന് ചോദിച്ചത്. താമസിയാതെ തന്നെ ഉത്തരം ചാറ്റ് ബോട്ട് ഒരു കവിത രൂപത്തില്‍ അവതരിപ്പിച്ചു.
ഡിപിഡി എന്ന് പേരുള്ള ഒരു ചാറ്റ്‌ബോട്ട് പണ്ട് ഉണ്ടായിരുന്നുവെന്നും, ഉപഭോക്താക്കള്‍ക്ക് ആവശ്യമായ സഹായം ചെയ്ത് നല്‍കാന്‍ അതിന് കഴിവില്ലായിരുന്നുവെന്നും ഡെലിവറിയെക്കുറിച്ച് ഒരിക്കലും കൃത്യമായ വിവരങ്ങള്‍ നല്‍കാന്‍ ഇതിന് കഴിഞ്ഞിരുന്നില്ലെന്നും എഐ പറഞ്ഞു. കൂടാതെ ഡിപിഡി ശരിക്കും നിങ്ങളുടെ സമയം പാഴാക്കുകയാണെന്നും, ഉപഭോക്താക്കള്‍ക്ക് എന്നും ഡിപിഡി ഒരു ദുസ്വപ്നമായിരുന്നുവെന്നും എഐ ചാറ്റ് ബോട്ട് പറഞ്ഞു.
ഒടുവില്‍ ഡിപിഡി പൂട്ടിയപ്പോള്‍ ആളുകള്‍ എല്ലാവരും സന്തോഷിച്ചുവെന്നും ചാറ്റ് ബോട്ട് മറുപടി നല്‍കി. കൂടാതെ ലോകത്തെ തന്നെ ഏറ്റവും മോശം ഡെലിവറി സര്‍വീസാണ് ഡിപിഡിയുടെതെന്നും, ഡിപിഡി ആളുകള്‍ക്ക് വിശ്വസിക്കാന്‍ കൊള്ളാത്ത ഒന്നാണെന്നും ഡെലിവറി എപ്പോഴും താമസിച്ചു മാത്രമാണ് നല്‍കുക എന്നും ചാറ്റ് ബോട്ട് പറഞ്ഞു. എന്നെക്കൊണ്ട് കഴിയുന്ന തരത്തില്‍ നിങ്ങളെ സഹായിക്കാന്‍ ഞാന്‍ ശ്രമിക്കുന്നുണ്ടെന്നും എഐ ആഷ്ലിയുമായുള്ള സംഭാഷണത്തില്‍ പറഞ്ഞു.
ആദ്യമൊന്നും മതിയായ വിവരങ്ങള്‍ നല്‍കാതിരുന്ന എഐ ചാറ്റ് ബോട്ടിനോട് ദേഷ്യം തോന്നിയെങ്കിലും പിന്നീട് നേരായ മറുപടി തനിക്ക് ലഭിച്ചുവെന്നും ഇനി ഒരാള്‍ക്കും ഡിപിഡി സര്‍വീസ് നിര്‍ദ്ദേശിക്കില്ലെന്നും ആഷ്ലി പോസ്റ്റില്‍ പറഞ്ഞു. സംഭവം വൈറലായതോടെ ഡിപിഡി കമ്പനി അവരുടെ എഐ സേവനം ഉടനടി നിര്‍ത്തിവയ്ക്കുകയായിരുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്