ലോക പ്രശസ്ത ഹംഗേറിയന്‍ സംവിധായകന്‍ ബേലാ താര്‍ അന്തരിച്ചു. ഏറെ നാളായി അസുഖ ബാധിതനായി ചികിത്സയിലായിരുന്നു അദ്ദേഹം. ഹംഗേറിയന്‍ ഫിലിം ആര്‍ട്ടിസ്റ്റ്‌സ് അസോസിയേഷനാണ് പ്രസ്താവനയിലൂടെ വിയോഗ വാര്‍ത്ത സ്ഥിരീകരിച്ചത്.
1977 മുതല്‍ 2011 വരെ അദ്ദേഹം തന്റെ സിനിമാ ജീവിതത്തില്‍ ഒന്‍പത് ഫീച്ചര്‍ ചിത്രങ്ങളാണ് സംവിധാനം ചെയ്തത്. 2022ലെ ഐഎഫ്എഫ്‌കെ ലൈഫ് ടൈം അച്ചീഫ് മെന്റ് പുരസ്‌കാര ജേതാവാണ് ബേലാ താർ. 1979ലെ മാന്‍ഹേം ചലച്ചിത്രമേളയില്‍ ഗ്രാന്റ് പ്രൈസ് ലഭിച്ചതോടെയാണ് ദേശീയ-അന്തര്‍ദേശീയ തലത്തില്‍ ശ്രദ്ധിക്കപ്പെടുന്നത്.
അദ്ദേഹത്തിന്റെ ആറ് ചിത്രങ്ങള്‍ മേളയില്‍ പ്രദര്‍ശിപ്പിച്ചിരുന്നു. ഫാമിലി നെസ്റ്റ് ആണ് ആദ്യ ചിത്രം. 17 വയസുള്ളപ്പോള്‍ തന്നെ രണ്ടു സുഹൃത്തുക്കളുമായി ചേര്‍ന്ന് സിഗാ വെര്‍തോവ് എന്നൊരു സിനിമാ നിര്‍മാണ സംഘം രൂപീകരിക്കുന്നതോടെ ആണ് ഈ രംഗത്ത് അദ്ദേഹം സജീവമാകുന്നത്. 22 രണ്ടാം വയസിലാണ് സിനിമാ പ്രവേശം. 1977ല്‍ ഇറങ്ങിയ ഫാമിലി നെസ്റ്റ് ആയിരുന്നു ആദ്യ ചിത്രം.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
