ന്യൂഡല്‍ഹി: ഡല്‍ഹി മെട്രോയിലെ സ്ത്രീകളുടെ കൂട്ടത്തല്ല് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. അധികം തിരക്കുകളൊന്നും ഇല്ലാത്ത ആളൊഴിഞ്ഞ കോച്ചിലായിരുന്നു അടി നടന്നത്. ആളൊഴിഞ്ഞ കോച്ച് ആയതുകൊണ്ട് തന്നെ സീറ്റിന്റെ പേരിലായിരിക്കല്ല ഇരുവരുടെയും അടി എന്നാണ് സോഷ്യല്‍ മീഡിയ പറയുന്നത്. Kalesh between
two ladies inside kaleshi Delhi Metro over seat issues pic.twitter.com/tny8m7TSIx —
Ghar Ke Kalesh (@gharkekalesh) August
23, 2025
എക്സില്‍ പങ്കുവയ്ക്കപ്പെട്ട വീഡിയോ വളരെ കുറഞ്ഞ സമയംകൊണ്ട് നിരവധി ആളുകളാണ് കണ്ടത്. സോഷ്യല്‍ മീഡിയയില്‍ നിരവധി പേര്‍ വീഡിയോയെ അനുകൂലിച്ചും പ്രതികൂലിച്ചും രംഗത്തെത്തുന്നുണ്ട്. സഹയാത്രികരിലാരോ പകര്‍ത്തിയ വീഡിയോ ആണ് സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നത്.
ഇരുവരും പരസ്പരം മര്‍ദിക്കാന്‍ ശ്രമിക്കുന്നതും തലമുടി പിടിച്ച് വലിക്കുന്നതുമാണ് വീഡിയോയില്‍ ഉള്ളത്. സ്ത്രീകളില്‍ ഒരാള്‍ സീറ്റിലേക്ക് വീഴുന്നതും പരസ്പരം കയ്യേറ്റം പ്രതിരോധിക്കുന്നതിനുള്ള ശ്രമങ്ങള്‍ നടത്തുന്നതും കാണാം.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്