നടൻ ജയം രവി അടുത്തിടെയാണ് വിവാഹമോചനം പ്രഖ്യാപിച്ചത് . ഇപ്പോഴിതാ മക്കളുടെ സംരക്ഷണത്തിനായി വർഷങ്ങളോളം നിയമപോരാട്ടം നടത്തുമെന്ന് വ്യക്തമാക്കിയിരിക്കുകയാണ് ജയം രവി.
മക്കളാണ് ഇനി ഭാവിയും സന്തോഷവും. മകനെ സിനിമയിലേക്ക് കൊണ്ടുവരുമെന്നും താരം കൂട്ടിച്ചേർത്തു.എന്റെ മക്കളായ ആരവിന്റേയും അയാന്റേയും കസ്റ്റഡി എനിക്ക് വേണം.
പത്തല്ല 20 അല്ല എത്ര വർഷം നീണ്ടാലും ഈ വിവാഹമോചനത്തിനായി കോടതിയില്‍ പോരാടാൻ തയ്യാറാണ്. എന്റെ ഭാവി എന്റെ മക്കളാണ്. അവരാണ് എന്റെ സന്തോഷം എന്നാണ് ഒരു അഭിമുഖത്തില്‍ താരം പറഞ്ഞത്.
മൂത്തമകൻ ആരവിനെ വച്ച് സിനിമയെടുക്കണമെന്നും മകനെ സിനിമയിലേക്ക് കൊണ്ടുവരണമെന്നും ജയംരവി പറഞ്ഞു. മകനെ സിനിമയിലേക്ക് കൊണ്ടുവരിക എന്നതാണ് എൻ്റെ സ്വപ്നം. ആറ് വർഷം മുമ്പ് ടിക് ടോക്കിൽ ഞാൻ അവനൊപ്പം അഭിനയിച്ചിരുന്നു. എൻ്റെ ജീവിതത്തിലെ ഏറ്റവും സന്തോഷകരമായ ദിവസമായിരുന്നു അത്. അങ്ങനെയൊരു ദിവസത്തിനായി വീണ്ടും ഞാൻ കാത്തിരിക്കുകയാണ്. - നടൻ കൂട്ടിച്ചേർത്തു.
ഭാര്യ ആരതിയുടെ ആരോപണങ്ങള്‍ക്കെതിരെ താരം രൂക്ഷ ഭാഷയിലാണ് പ്രതികരിച്ചത്. ദാമ്ബത്യ ബന്ധത്തിലെ അസ്വാരസ്യങ്ങള്‍ പരിഹരിക്കാൻ ആരതി സമീപിച്ചു എന്നായിരുന്നു വാർത്തകളോട് രൂക്ഷമായ രീതിയിലാണ് താരം പ്രതികരിച്ചത്. താൻ രണ്ട് തവണ വക്കീല്‍ നോട്ടീസ് അയച്ചിട്ടും അവർ പ്രതികരിച്ചില്ല.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്