ഇന്ത്യൻ സിനിമയുടെ ചരിത്രത്തിൽ വഴിത്തിരിവ് സൃഷ്ടിച്ച ചിത്രമാണ് 'ബാഹുബലി'. ഭാഷയുടെ അതിരുകൾ തകർത്ത് പാൻ-ഇന്ത്യൻ സിനിമകൾക്ക് പുതിയ ദിശ നൽകിയ ചിത്രത്തിലൂടെ പ്രഭാസും ആഗോള ശ്രദ്ധ നേടിയിരുന്നു.
ഇപ്പോൾ നെറ്റ്ഫ്ലിക്സിന്റെ 'ബാഹുബലി: ദി ടോർച്ച് ബെയറർ' ഡോക്യുമെന്ററിയിലെ ഒരു രംഗമാണ് ആരാധകർക്കിടയിൽ വലിയ ചർച്ചയായിരിക്കുന്നത്. 'ബാഹുബലി 3' എത്തുമോ? എന്ന ചോദ്യത്തിന് വഴിവെക്കുന്ന തരത്തിലുള്ള സൂചനയാണ് വീഡിയോയിലുള്ളതെന്നാണ് ആരാധകരുടെ വിലയിരുത്തൽ.
ഡോക്യുമെന്ററിയിൽ പ്രഭാസ്, അനുഷ്ക ഷെട്ടി, റാണ ദഗ്ഗുബട്ടി എന്നിവർ സംസാരിക്കുന്നതിനിടെയാണ് ശ്രദ്ധേയമായ നിമിഷം. "ലോകം ഇതുവരെ തയ്യാറായിട്ടില്ലായിരിക്കാം... പക്ഷേ ബാഹുബലി തിരികെ വരും" എന്നാണ് റാണ പറയുന്നത്. പിന്നാലെ പ്രഭാസും അനുഷ്കയും ആവേശത്തോടെ "ബാഹുബലി" എന്ന് പറയുമ്പോൾ, പ്രഭാസ് മൂന്ന് വിരലുകൾ ഉയർത്തിക്കാണിക്കുന്നു. ഉടൻ തന്നെ റാണയും അനുഷ്കയും ചേർന്ന് അദ്ദേഹത്തിന്റെ കൈ താഴ്ത്തുന്നതും വീഡിയോയിൽ കാണാം.
ഈ രംഗം പുറത്തുവന്നതോടെ 'ബാഹുബലി 3'യുടെ സൂചനയാണോ ഇത്? എന്ന ചർച്ചയാണ് സോഷ്യൽ മീഡിയയിൽ സജീവമായിരിക്കുന്നത്.
ഡോക്യുമെന്ററിയുടെ അവസാനത്തിൽ പാരമ്പര്യം തുടരുന്നു എന്ന സന്ദേശം ഉൾപ്പെടുത്തിയിരിക്കുന്നതും ആരാധകരുടെ പ്രതീക്ഷ വർധിപ്പിച്ചിട്ടുണ്ട്.
മുമ്പും 'ബാഹുബലി 3' സംബന്ധിച്ച അഭ്യൂഹങ്ങൾ പുറത്തുവന്നിരുന്നെങ്കിലും, സംവിധായകൻ എസ്.എസ്. രാജമൗലിയും പ്രധാന താരങ്ങളും മറ്റ് സിനിമകളുടെ തിരക്കിലായതിനാൽ പദ്ധതി മുന്നോട്ടുപോയിരുന്നില്ല. നിലവിൽ മഹേഷ് ബാബുവിനെ നായകനാക്കി രാജമൗലി ഒരുക്കുന്ന പുതിയ വമ്പൻ ചിത്രത്തിന്റെ ജോലികളിലാണ് സംവിധായകൻ.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
