ദുബായ്: ഭാര്യയോട് സ്നേഹം കാണിക്കാൻ സമ്മാനങ്ങൾ നൽകുന്ന ഭർത്താക്കന്മാരെ നാം കണ്ടിട്ടുണ്ട്. എന്നാൽ ഭാര്യയ്ക്ക് ബിക്കിനിയിട്ട് നടക്കാൻ വേണ്ടി സ്വകാര്യ ദ്വീപ് സ്വന്തമാക്കിയ ഒരു ഭർത്താവ് ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ ആവുന്നത്.
ദുബായ് സ്വദേശിയായ ജമാല്‍ അല്‍ നടക്ക് ആണ് 418 കോടി രൂപ മുടക്കി ദ്വീപ് വാങ്ങിയത്. ബ്രിട്ടീഷ് വനിതയായ സോദി അല്‍ നടക് ആണ് യുവാവിന്റെ ഭാര്യ. ഇരുപത്തിയാറുകാരി ഇപ്പോള്‍ ഭർത്താവിനൊപ്പം ദുബായിലാണ് താമസിക്കുന്നത്.
ബിക്കിനി ധരിച്ച് കടല്‍ത്തീരത്ത് സുരക്ഷിതമായി നടക്കാൻ വേണ്ടിയാണ് തന്റെ ഭർത്താവ് ദ്വീപ് സ്വന്തമാക്കിയതെന്നാണ് യുവതി പറയുന്നത്. യുവതി ദ്വീപിന്റെ വീഡിയോ ഇൻസ്റ്റഗ്രാമില്‍ പങ്കുവച്ചിട്ടുണ്ട്. ഇത് വളരെപ്പെട്ടന്ന് തന്നെ വൈറലാകുകയും ചെയ്തു. ദശലക്ഷക്കണക്കിനാളുകളാണ് വീഡിയോ കണ്ടത്.
'ബിക്കിനി ധരിക്കാൻ ആഗ്രഹിച്ചു, അതിനാല്‍ കോടീശ്വരനായ ഭർത്താവ് ഒരു ദ്വീപ് വാങ്ങി.'- എന്ന് വീഡിയോയിലുടനീളം എഴുതിക്കാണിക്കുന്നുണ്ട്. രസകരമായ കമന്റാണ് വീഡിയോയ്‌ക്ക് വന്നുകൊണ്ടിരിക്കുന്നത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്