ആരാധകരുടെ പ്രിയപ്പെട്ട ദമ്ബതികളായിരുന്നു സാമന്ത റൂത്ത് പ്രഭുവും നാഗ ചൈതന്യയും 2021-ല്‍ ഇരുവരും വിവാഹമോചനം പ്രഖ്യാപിച്ചപ്പോള്‍ ആരാധകര്‍ ഏറെ വിഷമിച്ചിരുന്നു. എന്നാല്‍ തങ്ങളുടെ വേര്‍പിരിയലിന് പിന്നിലെ യഥാര്‍ത്ഥ കാരണം ഇവര്‍ ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല. എന്നിരുന്നാലുംവീണ്ടുമൊരു കൂടിച്ചേരലിന് ആരാധകര്‍ ഇപ്പോഴും ആഗ്രഹിക്കുന്നുണ്ട്
നാഗചൈതന്യയുമായി വേര്‍പിരിഞ്ഞെങ്കിലും നടനൊപ്പം നടത്തിയിരുന്ന ഒരു കുഞ്ഞിന് വേണ്ടിയുള്ള പ്ലാനിങ്ങിനെക്കുറിച്ച്‌സാമന്ത മിക്കവാറും സംസാരിച്ചിരുന്നു. 2018ല്‍ ഫിലിം കമ്ബാനിയന് നല്‍കിയ അഭിമുഖത്തില്‍ ഇക്കാര്യം തുറന്നു പറയുകയും ചെയ്തിരുന്നു.
ഒരു കുഞ്ഞിനെ എപ്പോള്‍ വേണമെന്ന് താനും നാഗയും പ്ലാന്‍ ചെയ്തിരുന്നതായി നടി പറഞ്ഞു. കുഞ്ഞ് ജനിക്കുന്നതിനുള്ള സമയക്രമവും നാളും തങ്ങള്‍ നിശ്ചയിച്ചിരുന്നതായും സാമന്ത കൂട്ടിച്ചേര്‍ത്തു. പ്രസവിച്ചുകഴിഞ്ഞാല്‍ കുഞ്ഞിനാണ് മുന്‍ഗണന നൽകുകയെന്നും ഒരു കുഞ്ഞ് ജനിക്കുന്നതിനുള്ള സമയക്രമം നാഗയും താനും തീരുമാനിച്ചതായും അവര്‍ സൂചിപ്പിച്ചു. തനിക്ക് ഒരു കുട്ടിയുണ്ടാകുമ്ബോള്‍ തന്റെ ലോകം പിന്നീട് അതായിരിക്കുമെന്നും ജോലി ചെയ്യുന്ന അമ്മമാരോട് അഗാധമായ ബഹുമാനം ഉണ്ടെന്നും അവര്‍ പറഞ്ഞു.
തെന്നിന്ത്യൻ സിനിമ ലോകം ഏറ്റവും കൂടുതൽ ആഘോഷമാക്കിയ താരവിവാഹങ്ങളിൽ ഒന്നായിരുന്നു സാമന്ത- നാഗ ചൈതന്യ ദമ്പതികളുടെ പ്രണയവിവാഹം. 2017 ഒക്ടോബർ 6-നായിരുന്നു ഇരുവരുടെയും വിവാഹം. എന്നാൽ നാല് വർഷങ്ങൾക്ക് ശേഷം 2021-ൽ ഇരുവരും വേർപിരിയുകയുണ്ടായി.
വിവാഹമോചനത്തിന് ഒരു വര്‍ഷത്തിന് ശേഷം, സാമന്തയ്ക്ക് മയോസിറ്റിസ് എന്ന രോഗം കണ്ടെത്തിയിരുന്നു. വിവാഹമോചനവും, മയോസൈറ്റിസ് രോഗം ബാധിച്ചതും താരത്തെ തളർത്തിയിരുന്നു. അഭിനയത്തില്‍ നിന്ന് ഇടവേള എടുത്ത നടിയിപ്പോള്‍ തിരിച്ചുവരവിന് ഒരുങ്ങുകയാണ്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്