അഭിഷേക് ബച്ചനും ഐശ്വര്യ റായും വിവാഹ മോചനത്തിന് ഒരുങ്ങുന്നു എന്ന വാർത്തകൾ പ്രചരിക്കാൻ തുടങ്ങിയിട്ട് നാളുകൾ ആയി. എന്നാൽ ഇരുവരും ഇതുവരെ ഇതിനെ കുറിച്ച് പ്രതികരണങ്ങൾ ഒന്നും നടത്തിയിട്ടില്ല. ഊഹാപോഹങ്ങൾക്കൊടുവിൽ സ്വകാര്യ ജീവിതത്തെ കുറിച്ച് പ്രതികരിച്ചു ആദ്യമായി രംഗത്ത് എത്തുകയാണ് അഭിഷേക് ബച്ചൻ.
സാധാരണ എല്ലാവരെയും പോലെ തങ്ങളുടെ ജീവിതത്തിലും വഴക്കും പിണക്കങ്ങളും ഉണ്ടാവാറുണ്ടെന്നാണ് അഭിഷേക് ബച്ചൻ പ്രതികരിച്ചിരിക്കുന്നത്. ഒരു അഭിമുഖത്തിലാണ് ഐശ്വര്യയുമായുള്ള തർക്കങ്ങളെക്കുറിച്ച് താരം വെളിപ്പെടുത്തിയത്.
അതുപോലെ തങ്ങൾ എത്ര വഴക്കിട്ടാലും ആ ദിവസം അവസാനിക്കുന്നതിന് മുമ്പ് പ്രശ്നം പരിഹരിക്കാറുണ്ടെന്നും നടൻ കൂട്ടിച്ചേർത്തു. അഭിഷേകിന്റെ പിറന്നാളിനോട് അനുബന്ധിച്ചു താരം നൽകിയ അഭിമുഖം ആണ് സോഷ്യൽ മീഡിയയിൽ ഇടംപിടിക്കുന്നത്.
'സാധാരണ ദമ്പതിമാരെ പോലെ ഞങ്ങൾക്കിടയിലും വഴക്കുകൾ നടക്കാറുണ്ട്. എന്നാൽ അതൊന്നും അത്ര ഗൗരവുമുള്ളതല്ല. ആരോഗ്യപരമായ തർക്കങ്ങളാണ് എപ്പോഴും ഉണ്ടാകാറുള്ളത്. അല്ലാത്തപക്ഷം ഇത് ശരിക്കും വിരസമായിരിക്കും. ഒരു ദിവസം മാത്രമാണ് ഞങ്ങളുടെ വഴക്കിന്റെ ദൈർഘ്യം. ആ ദിവസം അവസാനിക്കുന്നതിന് മുമ്പ് പ്രശ്നം പരിഹരിക്കും. അത് ഞങ്ങൾക്കിടയിലെ നിയമമാണ്. പലപ്പോഴും ഞാനാണ് പ്രശ്നം പരിഹരിക്കാൻ മുൻകൈ എടുക്കുന്നത്. സ്ത്രീകൾ ഒരിക്കലും ആദ്യം മുന്നോട്ട് വരില്ല. തങ്ങളാണ് എല്ലായിപ്പോഴും ശരിയെന്നാണ് അവർ വിശ്വസിക്കുന്നത്. പുരുഷന്മാർ എത്രയും വേഗം അത് അംഗീകരിക്കുന്നുവോ അത്രയും നല്ലത്. നിങ്ങൾ എന്ത് പറഞ്ഞിട്ടും കാര്യമില്ല, നിങ്ങൾക്ക് വ്യക്തമായ തെളിവുണ്ടെങ്കിൽ പോലും അവരുടെ ലോകത്ത്, അത് വ്യർത്ഥമാണ്, അതിൽ അർഥമില്ല' എന്നും അഭിഷേക് ബച്ചൻ പറഞ്ഞു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്