ഡൽഹി: ഗായിക അൽക യാഗ്നിക്കിന് കേള്‍വി ശക്തി നഷ്ടമാകുന്ന അപൂര്‍വ്വ രോഗം ബാധിച്ചതായി റിപ്പോർട്ട്. നടി തന്നെയാണ് സോഷ്യല്‍ മീഡിയ വഴി തന്‍റെ കേള്‍വി ശക്തി നഷ്ടമായ കാര്യം വെളിപ്പെടുത്തി രംഗത്ത് എത്തിയത്.
ഇൻസ്റ്റഗ്രാമിൽ വിശദമായ കുറിപ്പ് പോസ്റ്റ് ചെയ്തുകൊണ്ടാണ് ഗായിക തനിക്ക് പറയാനുള്ള ദുഃഖ വാർത്ത ആരാധകരെ അറിയിച്ചത്.
"എന്‍റെ എല്ലാ ആരാധകർക്കും സുഹൃത്തുക്കൾക്കും അഭ്യുദയകാംക്ഷികൾക്കും വേണ്ടി. ഏതാനും ആഴ്ചകൾക്കുമുമ്പ്, ഞാൻ ഒരു വിമാന യാത്രയ്ക്ക് ശേഷം പെട്ടെന്ന് എനിക്കൊന്നും കേള്‍ക്കാതായി. ഈ അപ്രതീക്ഷിത സംഭവത്തിന് ശേഷം ആഴ്ചകളെടുത്ത് ധൈര്യം സംഭരിച്ചാണ് എന്നെ അന്വേഷിക്കുന്നവരോട് കാര്യങ്ങള്‍ പറയാന്‍ ഞാന്‍ തീരുമാനിച്ചത്”
“വൈറസ് ബാധ മൂലമുള്ള അപൂർവ സെൻസറി ന്യൂറൽ നാഡി പ്രശ്നമാണ് എന്നെ ബാധിച്ചത്. ഇതിനാല്‍ ശ്രവണ ശക്തി നഷ്ടമായി എന്നാണ് ഡോക്ടര്‍മാര്‍ പറഞ്ഞത്. പെട്ടെന്നുള്ള ഈ വലിയ തിരിച്ചടി എന്നെ ആദ്യം പൂര്‍ണ്ണമായി തളര്‍ത്തി. ഞാൻ അതുമായി പൊരുത്തപ്പെടാൻ ശ്രമിക്കുകയാണ് ഇപ്പോള്‍. നിങ്ങളുടെ പിന്തുണയും പ്രാര്‍ത്ഥനയും കൂടെ വേണം". എന്നാൽ അൽക യാഗ്നിക്ക് വ്യക്തമാക്കിയത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്