അമീര്‍ ഖാന്‍ അവാര്‍ഡ്‌ നിശകള്‍ ഒഴിവാക്കുന്നതിന്റെ കാരണമെന്ത്?

MAY 22, 2024, 12:31 PM

ബോളിവുഡിലെ സൂപ്പര്‍താരങ്ങളില്‍ ഒരാളും വളരെ സെലക്ടീവായി സിനിമകള്‍ സ്വീകരിക്കുകയും ചെയ്യുന്ന നടനാണ് അമീര്‍ഖാൻ. ഇന്ത്യയിലും പുറത്തും നടന് ഏറെ ആരാധകരുണ്ട്.

എന്നാല്‍ അവാര്‍ഡ് നിശകളില്‍ കാണാത്ത ബോളിവുഡിലെ ഏക മുഖവും അദ്ദേഹമാണ്. എന്തുകൊണ്ടാണ് താന്‍ അവാര്‍ഡ്‌നിശകള്‍ ഒഴിവാക്കുന്നതെന്ന് താരം നേരത്തേ ഇന്ത്യന്‍ എക്‌സ്പ്രസിന് നല്‍കിയ അഭിമുഖത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്.

താന്‍ 90 കളില്‍ വെച്ചു തന്നെ ഇത്തരം പരിപാടികള്‍ ഒഴിവാക്കിത്തുടങ്ങിയതാണെന്ന് താരം പറയുന്നു. വാണിജ്യസിനിമാ അവാര്‍ഡുകളെ താന്‍ ഒരിക്കലും മതിക്കുന്നില്ലെന്നാണ് അമീര്‍ഖാന്‍ പറയുന്നത്. ഇത്തരം ഇവന്റുകളും പരിപാടികളും സിനിമാ നിര്‍മ്മാണത്തിന്റെ മികവിന് മേല്‍ ഗ്‌ളാമറിനാണ് പ്രാധാന്യം നല്‍കുന്നതാണെന്ന് അമീര്‍ പറയുന്നു. 

vachakam
vachakam
vachakam

അമീര്‍ഖാന്റെ അനന്തിരവനും നടനുമായ ഇമ്രാന്‍ഖാന്‍ ഇക്കാര്യത്തില്‍ കുറച്ചുകൂടി വ്യക്തമായ വെളിപ്പെടുത്തല്‍ നടത്തിയിട്ടുണ്ട്. ആമിറിനും കുടുംബത്തിനും, ജനങ്ങളിൽ നിന്ന് അംഗീകാരം ലഭിക്കുന്നത്  സിനിമയോടുള്ള അവരുടെ അര്‍പ്പണബോധത്തില്‍ നിന്നാണ്. അവാര്‍ഡുകളുടെ യഥാര്‍ത്ഥ മൂല്യം, സ്റ്റാര്‍ പവറിനുമപ്പുറം യഥാര്‍ത്ഥ പ്രതിഭയെയും കഠിനാധ്വാനത്തെയും തിരിച്ചറിയേണ്ടതിന്റെ പ്രാധാന്യത്തെക്കുറിച്ചും ഇമ്രാൻ പറഞ്ഞു.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam