ഇന്ത്യൻ സിനിമയെ പിടിച്ചുകുലുക്കിയ താരസുന്ദരികളിലൊരാളായിരുന്നു രംഭ. നിരവധി സിനിമകളിൽ താരം അഭിനയിച്ചിട്ടുണ്ട്. തെന്നിന്ത്യൻ ഭാഷകളിൽ മാത്രമല്ല ബോളിവുഡിലും രംഭ അഭിനയിച്ചിട്ടുണ്ട്. ഗ്ലാമർ വേഷങ്ങളിൽ തിളങ്ങിയപ്പോഴും രംഭയ്ക്ക് മലയാളത്തിലും തമിഴിലും ക്യാരക്ടർ റോളുകൾ വാഗ്ദാനം ചെയ്തിരുന്നു. അതെല്ലാം വമ്പൻ ഹിറ്റായിരുന്നു.
യുകെയിൽ സെറ്റിൽ ചെയ്ത ബിസിനസുകാരൻ ഇന്ദ്രകുമാർ പത്മനാഥൻ എന്ന ശ്രീലങ്കൻ തമിഴനെയാണ് രംഭ വിവാഹം ചെയ്തത്. വിവാഹത്തോടെ താരം ഭർത്താവിനൊപ്പം വിദേശത്തേക്ക പോയി. ഇരുവർക്കും മൂന്ന് മക്കളാണ് ഉള്ളത്.
അഭിനയം പൂർണമായും ഉപേക്ഷിച്ചെങ്കിലും രംഭ ഇടക്ക് ടിവി റിയാലിറ്റി ഷോകളിൽ ജഡ്ജായി എത്തിയിരുന്നു. ഇപ്പോഴും വർഷത്തിൽ രണ്ട് തവണ രംഭ കുടുംബത്തോടെ നാട്ടിൽ എത്താറുണ്ട്. ഈയിടെ കലാ മാസ്റ്ററുടെ മകന്റെ വിവാഹത്തിനായി താരം കേരളത്തിൽ എത്തിയിരുന്നു. താൻ സിനിമ പൂർണമായും ഉപേക്ഷിച്ചതും ഭർത്താവിന്റെ ബിസിനസിൽ ശ്രദ്ധ കൊടുത്തതും ഈ കാരണം കൊണ്ടാണെന്ന് താരം പറയുന്നു.
ഇവരുടെ ദാമ്പത്യ ജീവിതത്തിൽ തമന്ന ഉണ്ടാക്കിയ പ്രശ്നമാണ് ഏറ്റവും ഗുരുതരം. രംഭ സിനിമയിൽ പ്രവർത്തിക്കുന്ന സമയത്ത് തമന്ന ഇല്ല. എന്നിട്ടും ഇവരുടെ ജീവിത്തിൽ തമന്ന ഉണ്ടാക്കിയ പ്രശ്നം മുൻപൊരിക്കൽ രംഭ തന്നെയാണ് വെളിപ്പെടുത്തിയത്. ഭർത്താവിന്റെ കാര്യത്തിൽ രംഭ വളരെ പൊസസീവാണ്.
ഇന്ദ്രകുമാർ ആദ്യമായി ഇൻസ്റ്റഗ്രാം എടുത്തപ്പോൾ തന്നെ ഫോളോ ചെയ്യുമെന്നായിരുന്നു രംഭ കരുതിയത്. എന്നാൽ അദ്ദേഹം തമന്നയെ ഫോളോ ചെയ്തു. ഇത് രംഭക്ക് ഇഷ്ടമായില്ല. ഉടനെ തന്നെ ഇന്ദ്രകുമാറിനെ രംഭ അൺഫോളോ ചെയ്തു. ഇന്നും അത് അങ്ങനെ തന്നെ നിലനിൽക്കുന്നുണ്ടെന്ന് രംഭ വ്യക്തമാക്കി.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്