അടുത്തിടെ സോഷ്യൽ മീഡിയയിൽ ഏറ്റവും കൂടുതൽ ചർച്ച ചെയ്യപ്പെട്ട വിവാഹങ്ങളിൽ ഒന്നായിരുന്നു ദിയ കൃഷ്ണയുടെത്. ദിയ കൃഷ്ണ തൻ്റെ സുഹൃത്തായ അശ്വിൻ ഗണേഷുമായി രണ്ട് വർഷത്തോളമായി പ്രണയത്തിലായിരുന്നു. സോഫ്‌റ്റ്‌വെയർ ഡെവലപ്പറായ അശ്വിൻ സിനിമാ സ്റ്റൈലിൽ ആഡംബര ഹോട്ടലിൽ വച്ച് ദിയയോട് പ്രണയാഭ്യർത്ഥന നടത്തുന്ന വീഡിയോ വൈറലായിരുന്നു.
അന്നുമുതൽ ആരാധകർ ഇരുവരുടെയും വിവാഹം കാണാൻ കാത്തിരിക്കുകയായിരുന്നു. അങ്ങനെ അതും ഇക്കഴിഞ്ഞ സെപ്റ്റംബർ അഞ്ചിന് നടന്നു. അധികം പേരെയൊന്നും വിളിച്ച് കൂട്ടാതെ ഒരു ഇന്റിമേറ്റ് വെഡ്ഡിങായിരുന്നു ദിയയും അശ്വിനും ഒരുക്കിയിരുന്നത്.
ഇപ്പോഴിതാ താനും അശ്വിനും വളരെ രഹസ്യമാക്കി വെച്ചിരുന്ന ഒരു സ്ക്രീട്ട് ആദ്യമായി ആരാധകർക്ക് മുമ്പിൽ ദിയ വെളിപ്പെടുത്തിയിരിക്കുകയാണ്. ദിയയുടെ ഓഫീഷ്യൽ താലികെട്ട് ചടങ്ങാണ് ഇക്കഴിഞ്ഞ സെപ്റ്റംബറിൽ നടന്നത്. എന്നാൽ കഴിഞ്ഞ വർഷം മുതൽ ഇരുവരും ഭാര്യ ഭർത്താക്കന്മാരായി ജീവിച്ച് തുടങ്ങിയിരുന്നു. കഴിഞ്ഞ വർഷം ഒരു ക്ഷേത്രത്തിൽ വെച്ച് അശ്വിൻ തന്നെ താലികെട്ടി സിന്ദൂരം അണിയിക്കുന്ന വീഡിയോ ദിയ പങ്കിട്ടു.
ഞങ്ങളുടെ ചെറിയൊരു സ്ക്രീട്ട് എന്ന് പറഞ്ഞാണ് രഹസ്യ വിവാഹത്തിന്റെ വീഡിയോ ദിയ പുറത്ത് വിട്ടത്. എന്ത് സംഭവിച്ചാലും ഒരുമിച്ച് നിൽക്കുമെന്ന് ഞങ്ങൾ കഴിഞ്ഞ വർഷം പരസ്പരം വാക്ക് നൽകിയിരുന്നു. ഇതായിരുന്നു ലോകം അറിയാത്ത ഞങ്ങളുടെ രഹസ്യമെന്നും വീഡിയോയിൽ ദിയ കുറിച്ചു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്