1995ൽ വിനയൻ സംവിധാനം ചെയ്ത ചിത്രമാണ് ശിപായി ലഹള. തൊട്ടടുത്ത വർഷം വിനയന്റെ സംവിധാനത്തിൽ പുറത്തിറങ്ങിയ ചിത്രമാണ് കല്യാണ സൗഗന്ധികം. ഈ രണ്ട് ചിത്രങ്ങൾ വീണ്ടും ചർച്ചയാകുകയാണ്. ചിത്രത്തെ സംബന്ധിച്ച് പ്രേമലു സംവിധായകന്റെ വാക്കുകളാണ് ചർച്ചയ്ക്ക് ആധാരം.
പ്രേമലു റിലീസിനോട് അനുബന്ധിച്ച് നടന്ന ഒരു അഭിമുഖത്തിൽ ഒരു സിനിമാസ്വാദകൻ എന്ന നിലയിലുള്ള തൻറെ അഭിരുചികളെക്കുറിച്ച് ഗിരീഷ് പറഞ്ഞിരുന്നു. അധികം ആഘോഷിക്കപ്പെടാതെപോയ ചില ചിത്രങ്ങൾ താൻ റിപ്പീറ്റ് വാച്ച് ചെയ്യുന്നവയാണെന്നും ശിപായി ലഹള, കല്യാണസൗഗന്ധികം തുടങ്ങിയ ചിത്രങ്ങൾ അക്കൂട്ടത്തിലുണ്ടെന്നും ഗിരീഷ് പറഞ്ഞിരുന്നു.
ഇപ്പോഴിതാ ഗിരീഷിൻറെ വാക്കുകളോട് പ്രതികരിച്ച് രംഗത്തെത്തിയിരിക്കുകയാണ് സംവിധായകനായ വിനയൻ. ശിപായി ലഹളയും കല്യാണ സൗഗന്ധികവും തിയറ്ററുകളിൽ വിജയിച്ച സിനിമകളാണെന്നാണ് വിനയൻ പറയുന്നത്. വിനയന്റെ വാക്കുകൾ ഇങ്ങനെ.
"എൻറെ കരിയറിൻറെ തുടക്കകാലത്ത് ചെയ്ത രണ്ടു സിനിമകളാണ് ശിപായി ലഹളയും കല്യാണസൗഗന്ധികവും. പ്രേക്ഷകർ ഇഷ്ടപ്പെടുകയും തിയറ്ററുകളിൽ ഹിറ്റാവുകയും ചെയ്ത സിനിമകളായിരുന്നൂ രണ്ടും. കല്യാണ സൗഗന്ധികത്തിലൂടെയാണ് അന്ന് ഒൻപതാം ക്ലാസുകാരി ആയ ദിവ്യ ഉണ്ണി സിനിമയിൽ നായികയാവുന്നത്. ദിലീപിൻറെ കരിയറിലെ വളർച്ചയ്ക്ക് ഏറെ ഗുണം ചെയ്ത ചിത്രമായിരുന്നു കല്യാണ സൗഗന്ധികം. ശിപായി ലഹളയും കല്യാണ സൗഗന്ധികവും ആരും പറഞ്ഞു കേൾക്കാതെ, ശ്രദ്ധിക്കാതെ പോയ സിനിമകളാണെങ്കിലും തനിക്ക് ഇഷ്ടപ്പെട്ടവയാണ് എന്ന് സംവിധായകൻ ഗിരീഷ് എ ഡി പറഞ്ഞതായി കഴിഞ്ഞദിവസം ഒരു ഓൺലൈൻ പോർട്ടലിൽ വായിക്കുകയുണ്ടായി."
"അത് ശരിയല്ല ഗിരീഷ്, അന്ന് കൊമേഴ്സ്യൽ ഹിറ്റായിരുന്നു എന്ന് മാത്രമല്ല റിലീസ് ചെയ്തിട്ട് 28 വർഷമായെങ്കിലും ഇന്നും ഈ സിനിമകൾക്ക് ചാനലുകളിൽ പ്രേക്ഷകരുണ്ട്. ടിവിയിൽ ഈ സിനിമകൾ വരുമ്പോൾ ഇപ്പോഴും എന്നെ വിളിച്ച് അഭിപ്രായം പറയുന്നവരുണ്ട്. അന്നത്തെ കോമഡി സിനിമകളിൽ നിന്നും വ്യത്യസ്ഥമായ ട്രീറ്റ്മെൻറ് ആയിരുന്നു ശിപായി ലഹളയുടേത്. അക്കാലത്ത് ഓൺലൈൻ പ്രൊമോഷനോ റിവ്യൂവോ ഒന്നും ഇല്ലല്ലോ? അന്നത്തെ ഫിലിം മാഗസിനുകൾ റഫർ ചെയ്താൽ ഈ രണ്ടു സിനിമകളേയും പറ്റിയുള്ള റിപ്പോർട്ടുകൾ ശ്രീ. ഗിരീഷിന് മനസിലാക്കാൻ കഴിയും. ഞാൻ ചെയ്ത കോമഡി സിനിമകളിൽ എനിക്കേറ്റവും ഇഷ്ടപ്പെട്ടവയാണ് ഈ രണ്ട് സിനിമകളും",
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്