സൂപ്പർ സ്റ്റാർ വിജയ് നായകനായ ഏറ്റവും പുതിയ ചിത്രമാണ് ഗോട്ട്. ആഗോള തലത്തില്‍ റിലീസ് ചെയ്ത ചിത്രം നേടിയ ആദ്യ ദിന ബോക്സ് ഓഫീസ് കളക്ഷന്‍ ഔദ്യോഗികമായി പ്രഖ്യാപിച്ചിരിക്കുകയാണ് നിര്‍മ്മാതാക്കളായ എജിഎസ് എന്‍റര്‍ടെയ്ന്‍മെന്‍റ്. ഇൻസ്റ്റാഗ്രാം പേജിലൂടെയാണ് വിവരം പങ്കുച്ചത്.
വെങ്കട് പ്രഭുവിന്‍റെ സംവിധാനത്തില്‍ വിജയ് ആദ്യമായി നായകനും ഡീ ഏജിംഗിലൂടെ സ്ക്രീനില്‍ ചെറുപ്പമായെത്തുന്ന വേഷം, താരത്തിന്റെ രാഷ്ട്രീയ പ്രവേശനത്തിന് ശേഷമുള്ള ചിത്രം എന്നിവയൊക്കെ ഗോട്ട് എന്ന ചിത്രം പ്രേക്ഷകരില്‍ കാത്തിരിപ്പ് ഉണ്ടാക്കിയ ഘടകങ്ങളാണ്.
ചിത്രം ആദ്യദിനം തന്നെ 100 കോടി ക്ലബ്ബില്‍ എത്തിയിട്ടുണ്ട് എന്നാണ് റിപ്പോർട്ടിൽ വ്യക്തമാകുന്നത്. നിര്‍മ്മാതാക്കള്‍ പുറത്തുവിട്ടിരിക്കുന്ന കണക്ക് പ്രകാരം ആഗോള ബോക്സ് ഓഫീസില്‍ നിന്ന് ആദ്യ ദിനം ചിത്രം നേടിയിട്ടുള്ളത് 126.32 കോടിയാണ് എന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്