പൊതുവേ പൊതു വേദികളിൽ വളരെ സിമ്പിൾ ലുക്കിലാണ് നടൻ വിജയ് സേതുപതി എത്തുന്നത്. അതുകൊണ്ട് തന്നെ വളരെ സിമ്പിൾ ആയ താരം എന്നൊരു വിശേഷണവും വിജയ് സേതുപതിക്ക് ഉണ്ട്. എന്നാൽ താൻ അത്ര സിമ്പിൾ അല്ലെന്ന് ആണ് താരം പറയുന്നത്.
തന്റെ വസ്ത്രധാരണം കണ്ടിട്ട് താൻ സിമ്പിളാണെന്ന് പറയരുതെന്നും അനുയോജ്യമായ വസ്ത്രങ്ങളാണ് ധരിക്കാറുള്ളതെന്നും ഒരു മാധ്യമം സംഘടിപ്പിച്ച പരിപാടിയിൽ താരം പറഞ്ഞു. വസ്ത്രധാരണത്തിലെ ലാളിത്യത്തെക്കുറിച്ച് പ്രശംസിച്ച ആരാധികക്ക് മറുപടിയായിട്ടായിരുന്നു നടന്റെ പ്രതികരണം.
'എന്റെ വസ്ത്രധാരണത്തെക്കുറിച്ച് എല്ലാവരും അതുതന്നെയാണ് പറയുന്നത്. പക്ഷെ അത് ശരിയല്ല. ഈ വസ്ത്രം എനിക്ക് അനുയോജ്യമായി തോന്നുന്നു ( ധരിച്ചിരിക്കുന്ന വസ്ത്രം ചൂണ്ടി കാണിച്ചുകൊണ്ട് പറഞ്ഞു). എനിക്ക് കോട്ടോക്കെ ധരിക്കാൻ കഴിയുമായിരുന്നെങ്കിൽ ഞാൻ ഉറപ്പായും ധരിച്ചേനെ. എന്നാൽ ഈ വസ്ത്രമാണ് എനിക്ക് കൂടുതൽ ചേരുന്നതായി തോന്നുന്നത്. പക്ഷെ ഇത് ലാളിത്യമല്ല. ഇതെല്ലാം വിലയേറിയ വസ്ത്രങ്ങളാണ്. അതിനാൽ സിമ്പിൾ എന്നുള്ള ലേബൽ എനിക്ക് വേണ്ട' എന്നാണ് വിജയ് സേതുപതി വ്യക്തമാക്കിയത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്