ഹൈദരാബാദ്: ഇന്ത്യ മുഴുവന്‍ ഫാന്‍സുള്ള നടനാണ് വിജയ് ദേവരകൊണ്ട. രണ്ട് വിദ്യാര്‍ത്ഥിനികളായ ഫാന്‍സുമായുള്ള വിജയിയുടെ ഇടപെടലാണ് ഇപ്പോള്‍ വൈറലാകുന്നത്.
അടുത്തിടെ വിജയ് തങ്ങളുടെ റീലിനെക്കുറിച്ച് കമന്‍റിടണം എന്ന രീതിയില്‍ രണ്ട് പെണ്‍കുട്ടികളുടെ പോസ്റ്റാണ് വൈറലായത്. ഹര്‍ഷിദ റെഡ്ഡി പ്രൊഫൈലില്‍ നിന്നാണ് രണ്ട് പെണ്‍കുട്ടികള്‍ റീല്‍ ഇട്ടത്.
അതില്‍ എഴുതിയിരിക്കുന്നത് അങ്ങനെയാണ് "വിജയ് ദേവരകൊണ്ട ഈ വീഡിയോയിൽ കമന്‍റ് ഇട്ടാല്‍ ഞങ്ങൾ പരീക്ഷയ്ക്കുള്ള തയ്യാറെടുപ്പ് ആരംഭിക്കും!".
ഈ റീല്‍സ് വൈറലായതിന് പിന്നാലെ വിജയ് ദേവരകൊണ്ടയുടെ കമന്‍റ് എത്തി. "90% നേടൂ, ഞാൻ നിങ്ങളെ കാണും" എന്നായിരുന്നു വിജയ് ദേവരകൊണ്ടയുടെ മറുപടി.
ഇതോടെ ഈ റീല്‍ വൈറലായി. എന്തായാലും വിജയിയുടെ ആരാധകരോടുള്ള കരുതല്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്