പുഷ്പ 3യിൽ വിജയ് ദേവരകൊണ്ട വില്ലൻ?; പുതിയ റിപ്പോർട്ട് ഇങ്ങനെ 

DECEMBER 4, 2024, 11:17 AM

പുഷ്പയ്ക്ക് മൂന്നാം ഭാ​ഗമുണ്ടാകുമെന്ന വിവരം അടുത്തിടെ ആണ് പുറത്തു വന്നത്. ഏറെ ആവേശത്തോടെയാണ് ആരാധകർ ഈ വാർത്തയെ സ്വീകരിച്ചിരിക്കുന്നത്. ഇപ്പോഴിതാ പുഷ്പ 3 യെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ പുറത്തുവന്നിരിക്കുകയാണ്. 

ഓസ്കർ ജേതാവായ റസൂൽ പൂക്കുട്ടിയാണ് പുഷ്പ 2 നായി സൗണ്ട് മിക്സ് ചെയ്തിരിക്കുന്നത്. റസൂൽ പൂക്കുട്ടി സൗണ്ട് മിക്സിങ്ങിന്റെ വിശേഷം സമൂഹ മാധ്യമങ്ങളിലൂടെ പങ്കുവെച്ചിരുന്നു. ആ പോസ്റ്റിലെ ചിത്രത്തിന്റെ പുറകിൽ 'പുഷ്പ 3 ദ് റാംപേജ്' എന്ന് എഴുതിയിരിക്കുന്നത് കാണാം. അബദ്ധത്തിൽ പങ്കുവെച്ച ഈ ചിത്രം അദ്ദേഹം ഉടനെ ഡിലീറ്റ് ചെയ്യുകയും ചെയ്തു.

അതേസമയം പുഷ്പ 3യിൽ വിജയ് ദേവരകൊണ്ടയാകും വില്ലനായെത്തുക എന്നാണ് പുറത്തു വരുന്ന റിപ്പോർട്ടുകൾ. 2022 ൽ വിജയ് ദേവരകൊണ്ട പുഷ്പ മൂന്നാം ഭാഗത്തെക്കുറിച്ചുള്ള സൂചനകൾ നൽകിയിരുന്നു. 

vachakam
vachakam
vachakam

2022 ൽ സുകുമാറിന്റെ പിറന്നാൾ ദിനത്തിൽ ആശംസകൾ നേർന്നു കൊണ്ടുള്ള പോസ്റ്റിലാണ് നടൻ മൂന്നാം ഭാഗത്തിന്റെ സൂചന നൽകിയത്. ഈ പോസ്റ്റിന്റെ പശ്ചാത്തലത്തിലാണ് നടൻ പുഷ്പ 3 യിൽ വില്ലൻ കഥാപാത്രത്തെ അവതരിപ്പിക്കും എന്ന റിപ്പോർട്ടുകൾ വരുന്നത്.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam