വ്യത്യസ്ത വേഷങ്ങളിലൂടെ പ്രേക്ഷക മനസ്സിൽ ഇടം പിടിച്ച തമിഴിലെ പ്രിയ നടനാണ് വിജയ് ആന്റണി. താരം നായകനായ റോമിയോ എന്ന സിനിമയുടെ പ്രസ് മീറ്റിൽ വിജയ് നടത്തിയ പരാമർശം വലിയ വിവാദമായിരുന്നു. ഇപ്പോൾ സംഭവത്തിൽ വിശദീകരണവുമായി എത്തിയിരിക്കുകയാണ് നടൻ.
വിജയ് ആന്റണിയോട് സിനിമ മദ്യപാനത്തെ പ്രോത്സാഹിപ്പിക്കുന്നുണ്ടോ എന്ന് ചോദിച്ച മാധ്യമ പ്രവർത്തകനോട് മദ്യപാനം ആയിരക്കണക്കിന് വർഷങ്ങളായി ഉണ്ടെന്നും യേശു പോലും വീഞ്ഞു കുടിച്ചിട്ടുണ്ടെന്നുമായിരുന്നു നടന്റെ മറുപടി. ഇതാണ് വലിയ വിവാദമായത്.
പരാമർശം വിവാദമായതോടെയാണ് സോഷ്യൽ മീഡിയ കുറിപ്പിലൂടെ ആണ് താരം പ്രതികരിച്ചത്. താൻ അത് മോശമായ തരത്തിൽ ഉദ്ദേശിച്ചല്ല പറഞ്ഞതെന്നും യേശുവിനെ ഒരിക്കലും താഴ്ത്തിക്കെട്ടാന്‍ ശ്രമിച്ചിട്ടില്ലെന്നും ആണ് അദ്ദേഹം വ്യക്തമാക്കിയത്.
അടുത്തിടെ ഒരു മാധ്യമസമ്മേളനത്തിൽ, വൈൻ അടുത്തിടെ കണ്ടെത്തിയ ഒന്നല്ലെന്നും അത് കഴിഞ്ഞ 2000 വർഷമായി ഉപയോഗത്തിലുണ്ടെന്നും പറഞ്ഞു. ഇതേ വൈന്‍ പള്ളികളിലും യേശു ക്രിസ്തുവും ഉപയോഗിച്ചിട്ടുണ്ടെന്ന് പറഞ്ഞു. എൻ്റെ പ്രസ്താവന നിങ്ങളിൽ ചിലരെ വേദനിപ്പിച്ചതിൽ എനിക്ക് ദുഃഖമുണ്ട്. ഞാൻ ഒരിക്കലും തെറ്റായ രീതിയിൽ ഒന്നും പറഞ്ഞിട്ടില്ല, അത് തെറ്റിദ്ധരിക്കരുതെന്ന് നിങ്ങളോട് അഭ്യർത്ഥിക്കുന്നു. സ്വപ്‌നങ്ങളിൽ പോലും, മതത്തിന് അതീതനായ, ജനങ്ങൾക്കുവേണ്ടി സ്വയം ത്യാഗം ചെയ്ത യേശു ക്രിസ്തുവിനെപ്പോലെ ഒരാളെ മോശമായി ചിത്രീകരിക്കാൻ എനിക്ക് കഴിയില്ല, എന്നാണ് അദ്ദേഹം പോസ്റ്റില്‍ കുറിച്ചത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്