വിജയ്‌യും തൃഷയും പ്രണയത്തിലോ? ഒരുമിച്ചുള്ള പ്രൈവറ്റ് ജെറ്റ് യാത്ര ദൃശ്യങ്ങൾക്ക് പിന്നാലെ വൻവിവാദം 

DECEMBER 14, 2024, 2:45 AM

തമിഴ് നടനും ടിവികെ അധ്യക്ഷനുമായ വിജയും നടി തൃഷയും ഒന്നിച്ച് യാത്ര ചെയ്യുന്ന ദൃശ്യങ്ങൾ കഴിഞ്ഞ ദിവസം സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിച്ചിരുന്നു. ഇതിന് പിന്നാലെ ഇരുവർക്കുമെതിരെ കടുത്ത സൈബർ ആക്രമണം ആണ് നടക്കുന്നത്. 

വിജയ്‌യുടെ രാഷ്ട്രീയ എതിരാളികളാണ് ഈ അധിക്ഷേപ പ്രചാരണത്തിന് പിന്നിലെന്നാണ് ആരാധകർ പറയുന്നത്. ഇരുവരും അടുത്ത സുഹൃത്തുക്കളാണെന്നാണ് ആരാധകരുടെ ന്യായീകരണം.

നടി കീർത്തി സുരേഷിന്റെ വിവാഹദിവസം രാവിലെ 6.45ന് ചെന്നൈയിൽ നിന്ന് ഗോവയിലേക്ക് പുറപ്പെട്ട ചാർട്ടേഡ് വിമാനത്തിൽ ആണ് വിജയും തൃഷയും ഒന്നിച്ച് യാത്ര ചെയ്തത്. ഇതോടെ ആണ് വിവാദങ്ങൾ ആരംഭിച്ചത്.

vachakam
vachakam
vachakam

വിജയുടെ ഭാര്യ സംഗീതയ്ക്ക് നീതി ലഭിക്കണം എന്നാവശ്യപ്പെട്ട് ജസറ്റിസ് ഫോർ സംഗീത എന്ന പേരിൽ ഹാഷ്ടാഗ് ക്യാംപെയിനും തുടങ്ങിയിട്ടുണ്ട്. മുപ്പതിനായിരത്തിനടുത്ത് ട്വീറ്റുകളാണ് ഈ ഹാഷ്‍ടാഗിൽ ഇതുവരെ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. 

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam