തന്റെ സന്തോഷത്തിനും ഉയർച്ചക്കും പിന്നിൽ ഭർത്താവ് വിഘ്നേഷ് ശിവനാണെന്ന് തുറന്ന് പറഞ്ഞു നയൻതാര. തന്റെ പുതിയ ബ്രാൻഡായ ഫെമി 9ന്റെ വിജയാഘോഷത്തിലാണ് വിഘ്നേഷ് ശിവന്റെ പിന്തുണയെക്കുറിച്ച് താരം തുറന്ന് പറഞ്ഞത്.
ഈ കാലത്ത് വളരെ വിരളമായി മാത്രമേ സ്ത്രീകളെ പിന്തുണക്കുന്ന പുരുഷന്മാരെ കാണാൻ സാധിക്കുകയുള്ളൂവെന്നും വലിയ സ്വപ്നം കാണാൻ പഠിപ്പിച്ചത് ഭർത്താവാണെന്നും നയൻതാര കൂട്ടിച്ചേർത്തു.
'എന്റെ ഉയർച്ചയുടെ എല്ലാ ക്രെഡിറ്റും എന്റെ ഭർത്താവിനാണ്. എല്ലാ പുരുഷന്റെയും വിജയത്തിന് പിന്നിൽ ഒരു സ്ത്രീയുണ്ടെന്ന വാചകം നമ്മൾ കേട്ടിട്ടുണ്ട്, എന്നാൽ സന്തോഷവതിയായ ഒരു സ്ത്രീക്ക് വേണ്ടി പുരുഷൻ നിൽക്കുന്നത് അപൂർവമാണ്. ഇത്തരത്തിലുള്ള ആളുകളെ ഞാൻ അധികം കണ്ടിട്ടില്ല. ഒരു സിനിമയുടെ ഭാഗമായിട്ടാണ് ഞാൻ എന്റെ ഭർത്താവിനെ കണ്ടുമുട്ടുന്നത്. പിന്നീട് ഞങ്ങൾ പ്രണയത്തിലാവുകയും വിവാഹം കഴിക്കുകയും ചെയ്തു. അദ്ദേഹമാണ് എന്നെ വലിയ കാര്യങ്ങൾ സ്വപ്നം കാണാൻ പഠിപ്പിച്ചത്. തന്റെ തീരുമാനങ്ങളെ ചോദ്യം ചെയ്യുന്നതിനേക്കാൾ, കൂടുതൽ കാര്യങ്ങൾ ചെയ്യാൻ പ്രേരിപ്പിക്കുകയായിരുന്നു. അദ്ദേഹം ഒരിക്കലും എന്റെ തീരുമാനങ്ങളെ ചോദ്യം ചെയ്തിട്ടില്ല എന്നാണ് നയൻതാര പറഞ്ഞത്.
സംവിധായകൻ വിഘ്നേഷും നയൻതാരയും 'നാനും റൗഡി താൻ' എന്ന ചിത്രത്തിന്റെ സെറ്റിൽ വെച്ചാണ് കണ്ടുമുട്ടുന്നത്. ദീർഘനാളത്തെ പ്രണയത്തിന് ശേഷം 2022ൽ ആണ് ഇരുവരും വിവാഹിതരാവുന്നത്. വിഘ്നേഷ്- നയൻതാര ദമ്പതികൾക്ക് ഉയിർ, ഉലക് എന്നിങ്ങനെ രണ്ട് മക്കളുണ്ട്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്