അമ്മയാകാനൊരുങ്ങി ബോളിവുഡ് താരം കത്രീന കൈഫ്. കത്രീന കൈഫിന്റെയും വിക്കി കൗശലിന്റെയും ആദ്യത്തെ കൺമണി ഈ വർഷം ഒക്ടോബർ-നവംബർ മാസങ്ങളോടെ എത്തുമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
ദമ്പതികൾ ഔദ്യോഗികമായി ഈ വാർത്ത സ്ഥിരീകരിച്ചിട്ടില്ലെങ്കിലും, വിശ്വസ്ത വൃത്തങ്ങളെ ഉദ്ധരിച്ച് എൻഡിടിവി അടക്കമുള്ള മാധ്യമങ്ങൾ ഈ വിവരം പുറത്തുവിട്ടു.
മാസങ്ങളായി കത്രീന പൊതുവേദികളിൽ നിന്ന് വിട്ടുനിൽക്കുന്നതും, അയഞ്ഞ വസ്ത്രങ്ങൾ ധരിക്കുന്നതുമെല്ലാം ഗർഭധാരണത്തെക്കുറിച്ചുള്ള അഭ്യൂഹങ്ങൾക്ക് വഴിവച്ചിരുന്നു.
2021 ഡിസംബറിലാണ് കത്രീന കൈഫും വിക്കി കൗശലും വിവാഹിതരായത്. കത്രീന കൈഫിന്റെയും വിക്കി കൗശലിന്റെയും പ്രണയകഥ ബോളിവുഡിൽ ഏറെ ചർച്ച ചെയ്യപ്പെട്ട ഒന്നാണ്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്