ഷൂട്ടിങ്ങിനിടെ ബോളിവുഡ് താരം വിക്കി കൗശലിന് പരിക്കേറ്റെന്ന വാർത്ത സോഷ്യൽ മീഡിയയിൽ ചർച്ചയായിരുന്നു. ഛാവ എന്ന സിനിമയുടെ ആക്ഷൻ സീക്വൻസ് ചിത്രീകരിക്കുന്നതിനിടെയാണ് അപകടം. വീഴ്ചയിൽ നടൻ്റെ ഇടത് കൈക്ക് പൊട്ടലുണ്ടായി, പ്ലാസ്റ്ററിടേണ്ടിയും വന്നു.
കൈയ്ക്കുണ്ടായ പരിക്കിനെ തുടർന്ന് വിക്കി കൗശൽ ഷൂട്ടിങ്ങിൽ നിന്ന് ഇടവേളയെടുത്തിരിക്കുകയാണ്. അടുത്ത രണ്ടാഴ്ചയ്ക്കുള്ളിൽ ഭേദമാകുമെന്നും അതിന് ശേഷം വിക്കിയുടെ ഭാഗം ഷൂട്ടിങ് പു:നരാരംഭിക്കുമെന്നുമാണ് റിപ്പോർട്ട്.
ഛത്രപതി ശിവാജി മഹാരാജിൻ്റെ മകൻ ഛത്രപതി സംഭാജി മഹാരാജിൻ്റെ ജീവിതത്തെ ആസ്പദമാക്കിയുള്ളതാണ് ഛാവ. സംഭാജി മഹാരാജായാണ് വിക്കി കൗശൽ അഭിനയിക്കുന്നത്.
ഛാവയിൽ രശ്മിക മന്ദാനയാണ് നായികായാകുന്നത്. ചിത്രത്തിൽ രശ്മികയുടെ ഭാഗം ഷൂട്ട് പൂർത്തിയായതായി നടി ഇൻസ്റ്റഗ്രാം പോസ്റ്റിലൂടെ കുറിച്ചിരുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്