മുതിർന്ന നടനും സംവിധായകനും കമല്‍ഹാസന്റെ സഹോദരനുമായ ചാരുഹാസൻ ആശുപത്രിയിലെന്ന് റിപ്പോർട്ട്. മകളായ നടി സുഹാസിനിയാണ് ഈ വിവരം പങ്കുവെച്ചത്.
ദീപാവലിയുടെ തലേന്ന് രാത്രി വീണതിനെതുടർന്നാണ് ചാരുഹാസനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത് എന്നാണ് ലഭിക്കുന്ന വിവരം. സർജറി വേണ്ടിവരുമെന്നാണ് സുഹാസിനി വ്യക്തമാക്കിയത്.
അതേസമയം ഇൻസ്റ്റഗ്രാമില്‍ ചാരുഹാസനൊപ്പം ആശുപത്രയില്‍ നില്‍ക്കുന്ന ചിത്രവും സുഹാസിനി പങ്കുവെച്ചിട്ടുണ്ട്. "ദീപാവലിയുടെ തലേന്ന് ഒന്ന് വീണു, അങ്ങനെ ഞങ്ങളുടെ ദീപാവലി ആശുപത്രിയിലായി. ഒരു സർജറിക്ക് തയ്യാറെടുക്കുകയാണ്" എന്നാണ് സുഹാസിനി സോഷ്യൽ മീഡിയയിൽ കുറിച്ചത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്