ബോളിവുഡ് താരങ്ങളിൽ ഏറെ ആരാധകരുള്ള നടനാണ് വരുണ്‍ ധവാന്‍. താരം അടുത്തിടെ സോഷ്യല്‍ മീഡിയയില്‍ ആരാധകരുമായി നടത്തിയ ഒരു ചോദ്യോത്തര സെഷനിൽ തന്റെ വ്യക്തിപരമായ കാര്യങ്ങളെയും സിനിമാ അനുഭവങ്ങളെയും കുറിച്ച് തുറന്ന് സംസാരിച്ചു.
“ഇന്‍ഡസ്ട്രിയില്‍ നിങ്ങളുടെ ഏറ്റവും അടുത്ത സുഹൃത്തുക്കള്‍ ആരൊക്കെയാണ്?” എന്നായിരുന്നു ഒരു ചോദ്യം. ജാൻവി കപൂർ എന്നായിരുന്നു താരത്തിന്റെ മറുപടി. ജാൻവിയുമായി തനിക്ക് വളരെ അധികം അടുപ്പം ഉണ്ട് എന്ന് താരം പറഞ്ഞു. ഇവരുടെ സൗഹൃദം സിനിമകളിലൂടെ കൂടുതല്‍ ശക്തമായതാണെന്നും അദ്ദേഹം പറഞ്ഞു.
അതിനൊപ്പം, തന്റെ പുതിയ സിനിമയായ Border 2-ന്റെ ഷൂട്ടിംഗ് അനുഭവങ്ങളും വരുണ്‍ പങ്കുവെച്ചു. എന്നാൽ ഈ ചോദ്യോത്തര വേളയിൽ ഒരു ആരാധകന്‍ വരുണിനോട് അല്പം കടുത്ത വിമര്‍ശനവും നടത്തി. “ഇതുപോലുള്ള മോശമായ സിനിമകള്‍ ചെയ്യുന്നത് നിർത്തണം” എന്നായിരുന്നു അയാള്‍ പറഞ്ഞത്.
എന്നാൽ ആരാധകന്റെ ഈ വിമർശനത്തിന് വരുണ്‍ വളരെ ശാന്തമായും പോസിറ്റീവ് ആയുമാണ് പ്രതികരിച്ചത്. തന്റെ സിനിമകളെയും ഗാനങ്ങളെയും പ്രേക്ഷകര്‍ സ്വീകരിക്കുന്നതില്‍ തനിക്ക് സന്തോഷമുണ്ടെന്നും, ആരാധകരുടെ അഭിപ്രായങ്ങളെ ബഹുമാനിക്കുന്നുവെന്നും താരം മറുപടി പറഞ്ഞു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
