നടി സമാന്തയ്‌ക്കൊപ്പം വരുൺ ധവാൻ പ്രധാന വേഷത്തിലെത്തുന്ന വെബ് സീരിസാണ് സിറ്റാഡൽ: ഹണി ബണ്ണി. സീരിസിന്റെ ട്രെയ്‌ലർ അണിയറപ്രവർത്തകർ കഴിഞ്ഞ ദിവസം പുറത്തുവിട്ടിരുന്നു. ട്രെയ്‌ലർ ലോഞ്ചിനിടെ വരുൺ ധവാൻ പറഞ്ഞ വാക്കുകളാണിപ്പോൾ ശ്രദ്ധേയമാകുന്നത്. തെന്നിന്ത്യൻ സിനിമ സംവിധായകർ മാത്രമാണ് തനിക്ക് ആക്ഷൻ സിനിമകളിൽ അവസരങ്ങൾ തന്നിട്ടുള്ളൂവെന്നാണ് വരുൺ പറയുന്നത്.
'ഞാന്‍ ആദിത്യ ചോപ്രയോട് ചോദിച്ചു എന്നെ പോലെ യുവ താരത്തെ വെച്ച് ഒരു ആക്ഷന്‍ സിനിമ ചെയ്തൂടെ എന്ന്. പക്ഷെ അദ്ദേഹം പറഞ്ഞത് എനിക്ക് ആക്റ്റിംഗ് റോളെ തരൂ ആക്ഷന്‍ തരില്ല എന്നാണ്. പക്ഷെ ഞാന്‍ വീണ്ടും ചോദിച്ചുകൊണ്ടിരുന്നു. അപ്പോഴാണ് അദ്ദേഹം എന്നോട് പറഞ്ഞത്, എനിക്ക് നിന്നെ വെച്ച് അത് ഇപ്പോള്‍ ചെയ്യാന്‍ കഴിയില്ല.
കാരണം ആ ബജറ്റ് നിനക്ക് തരാന്‍ സാധിക്കില്ല എന്ന്. നിലവില്‍ അത്രയും വലിയ ബജറ്റില്‍ ഒരു സിനിമ ചെയ്യാനുള്ള നിലയില്‍ അല്ല നീ ഉള്ളതെന്നും അദ്ദേഹം പറഞ്ഞു. ഞാന്‍ അതേ കുറിച്ച് ചിന്തിച്ചുകൊണ്ടേയിരുന്നു. എന്നിട്ട് ഞാന്‍ അദ്ദേഹത്തോട് ആ ബജറ്റ് എന്താണെന്ന് ചോദിച്ചു. അങ്ങനെ അദ്ദേഹം ആക്ഷന്‍ സിനിമയുടെ ബജറ്റ് എന്നോട് പറഞ്ഞു', വരുണ്‍ ധവാന്‍ പറഞ്ഞു.
'സിറ്റാഡേല്‍ വന്നപ്പോള്‍ ഞാന്‍ രാജ് ആന്‍ഡ് ഡികെയോടും ആമസോണിനോടും ഇതിന്റെ ബജറ്റ് എത്രയാണെന്ന് ചോദിച്ചു. കാരണം ഒരു നല്ല ആക്ഷന്‍ സിനിമ ചെയ്യാന്‍ എത്ര ബജറ്റ് ആകുമെന്നത് എനിക്ക് ആദിത്യ ചോപ്ര പറഞ്ഞ അറിവാണ്. ഈ പ്ലാറ്റ്‌ഫോം ഞങ്ങള്‍ക്ക് തന്നതില്‍ ഞാന്‍ അവരോട് എന്നും കടപ്പെട്ടിരിക്കും', വരുണ്‍ ധവാന്‍ കൂട്ടിച്ചേര്‍ത്തു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്