ഈ മാസം ആദ്യമാണ് പ്രശസ്ത തമിഴ് ചലച്ചിത്ര താരം വരലക്ഷ്മി ശരത്കുമാറും നിക്കോളായ് സച്ച്ദേവും വിവാഹിതരായത്.
നിരവധി താരങ്ങൾ പങ്കെടുത്ത വിവാഹത്തിൻ്റെ ചിത്രങ്ങളും വീഡിയോകളും സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. തായ്‌ലന്‍ഡില്‍ അടുത്ത ബന്ധുക്കളുടേയും സുഹൃത്തുക്കളുടേയും സാന്നിധ്യത്തില്‍ ഹിന്ദു, ക്രിസ്ത്യന്‍ മതാചാര പ്രകാരമായിരുന്നു വിവാഹം. അതിനുശേഷം ചെന്നൈയില്‍ സിനിമാ മേഖലയിലെ സുഹൃത്തുക്കള്‍ക്കായി റിസപ്ഷനും ഒരുക്കിയിരുന്നു.
ഇപ്പോഴിതാ വിവാഹ ചടങ്ങുകൾക്ക് ശേഷം അച്ഛൻ ശരത് കുമാറിനും നിക്കോളായ് സച്ച്‌ദേവിനുമൊപ്പം ചെന്നൈയിൽ വാർത്താസമ്മേളനം നടത്തിയിരിക്കുകയാണ് വരലക്ഷ്മി. ഇതിൽ നിക്കോളായ് പറഞ്ഞത് ആരാധകർക്കിടയിൽ വൈറലാവുകയാണ്.
താന്‍ മുംബൈയില്‍ നിന്ന് ചെന്നൈയിലേക്ക് താമസം മാറ്റുമെന്നും വരലക്ഷ്മി അഭിനയം തുടരുമെന്നും നിക്കോളായ് പറഞ്ഞു. വരലക്ഷ്മി ശരത്കുമാര്‍ സച്ച്ദേവ് എന്ന് പേര് മാറ്റില്ലെന്നും പകരം തന്റേയും മകളുടേയും പേരിനൊപ്പം വരലക്ഷ്മി ശരത്കുമാര്‍ ചേര്‍ക്കുമെന്നും നിക്കോളായ് വ്യക്തമാക്കി.
ഇതിലൂടെ ശരത് കുമാറിൻ്റെയും വരലക്ഷ്മിയുടെയും പാരമ്പര്യം എക്കാലവും തുടരുമെന്നും നിക്കോളായ് കൂട്ടിച്ചേർത്തു. ഇതാണ് ഭാര്യക്ക് വേണ്ടി ചെയ്യാൻ പോകുന്നതെന്നും നിക്കോളായ് വാർത്താസമ്മേളനത്തിൽ വ്യക്തമാക്കി.
14 വര്‍ഷമായി അടുത്ത സുഹൃത്തുക്കളാണ് വരലക്ഷ്മിയും നിക്കോളായിയും. കഴിഞ്ഞ മാര്‍ച്ചിലായിരുന്നു ഇരുവരുടേയും വിവാഹനിശ്ചയം. നിക്കോളായിയുടെ രണ്ടാം വിവാഹമാണിത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്