'സെലിബ്രിറ്റികളുടെ കുറ്റം തിരയാതെ പോയി പണിയെടുക്കൂ': വ്യാജ വാര്‍ത്തയോട് വരലക്ഷ്മി ശരത്കുമാര്‍

MARCH 14, 2024, 6:13 PM

എൻഐഎയുടെ അറസ്റ്റ് സംബന്ധിച്ച വ്യാജ വാർത്തകളിൽ പ്രതികരണവുമായി തമിഴ് നടി വരലക്ഷ്മി ശരത്കുമാർ.

മയക്കുമരുന്ന് ഇടപാടുമായി ബന്ധപ്പെട്ട് നടിയുടെ മുൻ മാനേജർ ആദിലിങ്കം കഴിഞ്ഞ വർഷം അറസ്റ്റിലായതിന് പിന്നാലെയാണ് നടിയെ എൻഐഎ അറസ്റ്റ് ചെയ്തതെന്ന വ്യാജ വാർത്ത പ്രചരിച്ചത്.

ഇത് വ്യാജമാണെന്ന് വരലക്ഷ്മി പറഞ്ഞിരുന്നു. ഈ വാർത്ത വീണ്ടും ചില സൈറ്റുകൾ പ്രചരിപ്പിച്ചതാണ് നടിയെ ചൊടിപ്പിച്ചത്. എക്‌സിൽ പങ്കുവെച്ച കുറിപ്പിലാണ് നടിയുടെ പ്രതികരണം

vachakam
vachakam
vachakam

പഴയ വ്യാജവാർത്തകൾ പിന്തുടരാതെ നല്ല മാധ്യമപ്രവർത്തനം നടത്തണമെന്നും ആയിരത്തോളം ഗൗരവമേറിയ വിഷയങ്ങൾ മാധ്യമപ്രവർത്തകരുടെ ശ്രദ്ധയിൽപ്പെടേണ്ടതുണ്ടെന്നും അവയിൽ ശ്രദ്ധ കേന്ദ്രീകരിക്കണമെന്നും നടി പറഞ്ഞു. 

സെലിബ്രിറ്റികളുടെ കുറ്റവും കുറവും കണ്ടെത്തുന്നതിന് പകരം നിങ്ങളുടെ യഥാര്‍ത്ഥ ജോലി ചെയ്യൂവെന്നും ഞങ്ങള്‍ അഭിനേതാക്കളുടെ ജോലി അഭിനയമാണ് ഞങ്ങള്‍ ആ ജോലി ചെയ്യാനാണ് ശ്രമിക്കുന്നത്. അടിസ്ഥാനമില്ലാത്ത വ്യാജവാര്‍ത്തകള്‍ പ്രചരിപ്പിക്കരുത്.- വരലക്ഷ്മി പറഞ്ഞു.

നടിയുടെ മുന്‍ മാനേജരില്‍ നിന്നും 300കി.ഗ്രാം ഹെറോയിനും എകെ47 തോക്കും പിടികൂടിയിരുന്നു. പിടിക്കപ്പെട്ടയാള്‍ തന്റെ ഫ്രീലാന്‍സ് മാനേജരായിരുന്നുവെന്നും എന്‍ഐഎ അറസ്റ്റ് ചെയ്തു എന്ന വാര്‍ത്ത തന്നെ അമ്ബരപ്പെടുത്തിയെന്നും വരലക്ഷ്മി പറഞ്ഞിരുന്നു.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam