നടി റാഷി ഖന്നയുടെ കാരവാനിൽ മോഷണം. കാരവാൻ ജീവനക്കാരനെ അണിയറപ്രവർത്തകർ കൈയോടെ പിടികൂടി. നടിയുടെ ഹാൻഡ് ബാഗിൽനിന്ന് 50,000 രൂപയാണ് ഇയാൾ മോഷ്ടിച്ചതെന്ന് ഹിന്ദുസ്ഥാൻ ടൈംസ് റിപ്പോർട്ട് ചെയ്തു.
സംശയത്തെത്തുടർന്ന് നടത്തിയ പരിശോധനയിൽ വാനിറ്റി വാനിലെ ഒരു ജീവനക്കാരനാണ് പണം കവർന്നതെന്ന് കണ്ടെത്തുകയായിരുന്നു. കുറ്റം തെളിഞ്ഞതോടെ ഇയാളെ സെറ്റിലെ സുരക്ഷാ ഉദ്യോഗസ്ഥർ കൈകാര്യം ചെയ്യുകയും പിന്നീട് പുറത്താക്കുകയും ചെയ്തതായി ഹിന്ദുസ്ഥാൻ ടൈംസ് റിപ്പോർട്ട് ചെയ്തു.
സിനിമാ മേഖലയ്ക്ക് തന്നെ നാണക്കേടുണ്ടാക്കുന്ന സംഭവമാണിതെന്ന് അണിയറപ്രവർത്തകർ പ്രതികരിച്ചു. നിലവിൽ അനീസ് ബസ്മി സംവിധാനം ചെയ്യുന്ന അക്ഷയ് കുമാർ ചിത്രത്തിലും, 'ഫർസി 2', 'ലൂഖെ' തുടങ്ങിയ വെബ് സീരീസുകളിലും റാഷി അഭിനയിക്കുന്നുണ്ട്. പവൻ കല്യാണിനൊപ്പമുള്ള 'ഉസ്താദ് ഭഗത് സിംഗ്' ആണ് റാഷിയുടേതായി അവസാനമായി പുറത്തിറങ്ങിയ ചിത്രം
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

വിഷു പരസ്യ വിവാദം: വിശ്വാസികളുടെ വികാരം മാനിക്കണമെന്ന് നടൻ ഉണ്ണി മുകുന്ദൻ
സിഡ്നി സ്വീനിയും സ്കൂട്ടർ ബ്രൗണും പ്രണയത്തിൽ
'തെറ്റായ ട്രെയിനിലാണ് കയറുന്നതെങ്കിൽ കഷ്ടപ്പെട്ട് യാത്ര ചെയ്യുന്നതിനേക്കാൾ നല്ലത് അതിൽ നിന്ന് ഇറങ്ങിപ്പോകുന്നതാണ്';
'വ്യക്തിത്വ അവകാശങ്ങൾ സംരക്ഷിക്കണം'; അല്ലു അർജുൻ ഡൽഹി ഹൈക്കോടതിയിൽ ഹർജി നൽകി